ഇ.ഡി യേയും സിബിഐയേയും മോദി ദുരുപയോഗം ചെയ്യുന്നെന്ന് കരുതുന്നില്ല : മമത ബാനർജി

Sep 20, 2022 - 07:46
0
ഇ.ഡി യേയും സിബിഐയേയും മോദി ദുരുപയോഗം ചെയ്യുന്നെന്ന് കരുതുന്നില്ല : മമത ബാനർജി

സിബിഐയെയും ഇഡിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരുപയോഗം ചെയ്യുന്നുവെന്ന് കരുതുന്നില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മറ്റുചില ബിജെപി നേതാക്കളാണ് ഇതിന് പിന്നിൽ. അവരുടെ വ്യക്തിതാൽപര്യങ്ങളാണ് പിന്നിലെന്നും മമത ആരോപിച്ചു. കേന്ദ്ര ഏജൻസികൾക്കെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തെക്കുറിച്ച് പറയവെയാണ് മമത ഇക്കാര്യം വ്യക്തമാക്കിയത്.

മുതിർന്ന തൃണമൂൽ നേതാക്കൾ പ്രതികളാകുന്ന സംസ്ഥാനത്തെ നിരവധി കേസുകളിൽ സിബിഐ, ഇഡി തുടങ്ങിയ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുന്നുണ്ട്. ഇതിനെതിരെയാണ് ഭരണകക്ഷിയായ തൃണമൂല്‍ പ്രമേയം കൊണ്ടുവന്നത്. അതേ സമയം മമത ബാനർജിയുടെ നിയമസഭയിലെ പ്രസ്താവന തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള ഒത്തുകളി പുറത്തുകൊണ്ടുവന്നതായി കോൺഗ്രസും ആരോപിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User