പിതാവിനെ മകളുടെ മുന്നിലിട്ട് മർദ്ദിച്ച് കെഎസ്ആർടിസി ജീവനക്കാർ

Sep 20, 2022 - 07:40
0
പിതാവിനെ മകളുടെ മുന്നിലിട്ട് മർദ്ദിച്ച് കെഎസ്ആർടിസി ജീവനക്കാർ


 മകളുടെ മുന്നിലിട്ട് പിതാവിനെ കെഎസ്ആർടിസി ജീവനക്കാർ മർദ്ദിച്ചു. ഉദ്യോഗസ്ഥരുമായുള്ള ചെറിയ തർക്കമാണ് തന്നെ ക്രൂരമായി മർദിക്കാനുള്ള കാരണമെന്ന് കാട്ടാക്കടയില്‍ കെഎസ്ആർടിസി ജീവനക്കാരുടെ മർദനമേറ്റ പ്രേമലൻ മാധ്യമങ്ങളോട് പറഞ്ഞു. മകളുടെ കൺസഷൻ പുതുക്കാനാണ് ഡിപ്പോയിൽ എത്തിയത്. കോഴ്സ് സർട്ടിഫിക്കറ്റ് മൂന്ന് മാസത്തിലൊരിക്കൽ നൽകണമെന്ന് ജീവനക്കാർ പറഞ്ഞു. ഇത്തരക്കാരാണ് കെഎസ്ആര്‍ടിസിയുടെ ദുരവസ്ഥയ്ക്ക് കാരണമെന്ന് താൻ പറഞ്ഞതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചത്. തര്‍ക്കിച്ചപ്പോള്‍ മൂന്നുപേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയും നിലത്ത് തള്ളിയിടുകയും ചെയ്തുവെന്നും പ്രേമലൻ പറഞ്ഞു. സംഘർഷത്തിൽ പ്രേമലന്റെ മകൾക്കും മർദനമേറ്റിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User