ജില്ലാ സമ്മേളനത്തിലെ വിമര്‍ശനങ്ങളില്‍ ആദ്യമായി പ്രതികരിച്ച് കാനം

Jul 26, 2022 - 04:18
0
ജില്ലാ സമ്മേളനത്തിലെ വിമര്‍ശനങ്ങളില്‍ ആദ്യമായി പ്രതികരിച്ച് കാനം

തിരുവനന്തപുരം: സിപിഐ ജില്ലാ സമ്മളനത്തിന്റെ ഭാഗമായി നേരിടേണ്ടി വന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജില്ലാ സമ്മേളനങ്ങളിലെ വിമര്‍ശനങ്ങള്‍ സ്വാഭാവികം മാത്രമാണെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. ജില്ലാ സമ്മേളനങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നതിനെ കാര്യമായി കാണുന്നില്ലെന്ന ധ്വനിയാണ് കാനത്തിന്റെ വാക്കുകളിലുള്ളത്. 
തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സംസ്ഥന സെക്രട്ടറി കാനം രാജേന്ദ്രന്‍ നല്‍കിയ മറുപടിയെ ചൊല്ലി ഉള്‍പ്പാര്‍ട്ടി പോരും രൂക്ഷമായി. കാനം പാര്‍ട്ടിയുടെ അടിസ്ഥാന നയസമീപനങ്ങളെ വെല്ലുവിളിക്കുന്ന നിലപാടുകളാണ് എടുക്കുന്നതെന്ന് പ്രതിനിധികള്‍ വിമര്‍ശിച്ചു.എം എം മണിയുടെ പ്രസ്താവനയെ വിമര്‍ശിച്ച ആനി രാജയെ പിന്തുണയ്ക്കേണ്ടതില്ലെന്ന് കാനം പറഞ്ഞിരുന്നു. എസ്എഫ്ഐ- എഐഎസ്എഫ് തര്‍ക്കത്തില്‍ എഐഎസ്എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി നിമിഷ രാജുവിനെ തള്ളി പറഞ്ഞതും പ്രതിനിധികളില്‍ വലിയ അതൃപ്തിയുണ്ടാക്കിയതായും ആരോപണമുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User