അച്ഛൻ മരിച്ചതിന്റെ ദുഃഖം താങ്ങാനായില്ല മകൻ ആത്മഹത്യ ചെയ്തു

Nov 21, 2022 - 11:54
0
അച്ഛൻ മരിച്ചതിന്റെ ദുഃഖം താങ്ങാനായില്ല മകൻ ആത്മഹത്യ ചെയ്തു


അച്ഛന്‍ മരിച്ചതിന്റെ വിഷമത്തില്‍ മകന്‍ ആത്മഹത്യ ചെയ്തു. മുണ്ടയ്ക്കല്‍ വെസ്റ്റ് കുമാര്‍ ഭവനത്തില്‍ എന്‍ വിനുകുമാര്‍ (36) ആണ് ആത്മഹത്യ ചെയ്തത്. വിനുകുമാറിന്റെ പിതാവ് കെ നെല്ലൈകുമാര്‍ (70) സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഞായറാഴ്ച രാവിലെ മരിച്ചു. അച്ഛന്‍ മരിച്ചതറിഞ്ഞ് വീട്ടിലേക്കുപോയ വിനുകുമാറിനെ ഒരുമണിക്കൂറിനുശേഷം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

സരോജ അമ്മാളാണ് നെല്ലൈകുമാറിന്റെ ഭാര്യ. വിനുകുമാറിന് എല്‍ വിമല്‍കുമാര്‍, എന്‍ വിജയകുമാര്‍ എന്നിങ്ങനെ ഇരട്ട സഹോദങ്ങളുണ്ട്.

കൊല്ലം കാര്‍ത്തിക ജ്വല്ലറി, വിഗ്‌നേഷ് ജ്വല്ലറി, കെ.വി.ജ്വല്ലറി എന്നിവയുടെ സ്ഥാപകനാണ് കെ.നെല്ലൈകുമാര്‍. അവിവിവാഹിതനാണ് വിനുകുമാര്‍. അച്ഛന്റെയും മകന്റെയും സംസ്‌കാരം ഇന്ന് നടക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User