മുഖ്യമന്ത്രിക്ക് പല അവിഹിത ബന്ധവും ഉണ്ടായിരുന്നു:വി മുരളീധരൻ

സ്വർണ്ണക്കടത്ത് കേസിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി

മുഖ്യമന്ത്രിക്ക് പല അവിഹിത ബന്ധവും ഉണ്ടായിരുന്നു:വി മുരളീധരൻ

  സംശയനിഴലിൽ നിൽക്കുന്ന മുഖ്യമന്ത്രി ഒളിച്ചിരുന്ന് തെളിവുകൾ ഇല്ലാതാക്കാനും അന്വേഷണ ഏജൻസികളെ തടസ്സപ്പെടുത്താനും ശ്രമിക്കുന്നുവെന്ന് കേന്ദ്ര‌മന്ത്രി വി.മുരളീധരൻ. എന്നും മാധ്യമങ്ങളെ കണ്ടിരുന്ന മുഖ്യമന്ത്രി പരിഭ്രാന്തികൊണ്ട് ഇപ്പോൾ ഒഴിഞ്ഞുനടക്കുകയാണ്. ഒരു മുഖ്യമന്ത്രി സ്വർണക്കടത്തിൽ പങ്കാളിയായി എന്ന ആരോപണം രാജ്യത്തുതന്നെ ആദ്യമാണ്. കേവലം ഒരു ആരോപണമെന്ന് പറഞ്ഞ് ഇത് തള്ളിക്കളയാനാകില്ല. കോടതിയിൽ കൊടുത്ത മൊഴി ഗൗരവതരമാണ്. 
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയടക്കം നേരത്തേ ജയിലിൽ കിടന്ന കേസാണിത്. മുഖ്യമന്ത്രി സ്വർണക്കടത്തിൽ പങ്കാളിയായി എന്ന് ബിജെപിക്ക് സംശയിക്കാൻ ഒരുപാട് തെളിവുകളുണ്ട്. മുഖ്യമന്ത്രിക്ക് ഈ കേസുമായി പല അവിഹിത ബന്ധവും ഉണ്ടായിരുന്നുവെന്നത് ഇതിനകംതന്നെ തെളിഞ്ഞുകഴിഞ്ഞു.
സ്വർണക്കടത്ത് നടക്കുകയും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവർ പ്രതിചേർക്കപ്പെടുകയും  ബന്ധപ്പെട്ട വകുപ്പുകളിൽ തീപിടിത്തമുണ്ടായി രേഖകൾ നശിക്കുന്നതുമെല്ലാം കണ്ടതാണ്. സാമാന്യബുദ്ധി വച്ച് പരിശോധിച്ചാൽ പോലും മുഖ്യമന്ത്രിയുടെ പങ്ക് മനസ്സിലാകും. അന്വേഷണ ഏജൻസികൾക്ക് സമയ പരിധി ആരും വയ്ക്കേണ്ടതില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യം ഭരിക്കുന്ന കാലം ഒരു വിട്ടുവീഴ്ചയും ഇത്തരം കേസുകളിൽ ഉണ്ടാവില്ല.