ഇന്ത്യ ഉള്‍പ്പടെ അഞ്ച് രാജ്യങ്ങളിലെ അംബാസിഡര്‍മാരെ മാറ്റി സെലന്‍സ്കി

Jul 10, 2022 - 15:10
0
ഇന്ത്യ ഉള്‍പ്പടെ അഞ്ച് രാജ്യങ്ങളിലെ അംബാസിഡര്‍മാരെ മാറ്റി സെലന്‍സ്കി

 ഇന്ത്യ ഉള്‍പ്പടെ അഞ്ച് രാജ്യങ്ങളിലെ അംബാസിഡര്‍മാരെ മാറ്റി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്കി.

ഇന്ത്യക്ക് പുറമേ ജര്‍മ്മനി, നോര്‍വേ, ചെക്ക് റിപബ്ലിക്, ഹംഗറി തുടങ്ങിയ രാജ്യങ്ങളിലെ അംബാസിഡര്‍മാരെയാണ് മാറ്റിയത്. പ്രസിഡന്റിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

എന്നാല്‍, ഇവരെ മാറ്റാനുള്ള കാരണമെന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. പുതിയ ചുമതലകള്‍ അംബാസിഡര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ടോയെന്നതിലും വ്യക്തതയില്ല. നേരത്തെ ജര്‍മ്മനിയുമായുള്ള യുക്രെയ്ന്റെ ബന്ധത്തില്‍ വിള്ളല്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് അംബാസിഡറെ മാറ്റിയതെന്നതും ശ്രദ്ധേയമാണ്.

നേരത്തെ ശനിയാഴ്ച നടന്ന ജി 20 ഉച്ചകോടിയില്‍ റഷ്യന്‍ അധിനിവേശം നിര്‍ണായക ഘട്ടത്തിലാണെന്ന് യുക്രെയ്ന്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ റഷ്യയെ നേരിടാന്‍ കൂടുതല്‍ ആയുധങ്ങള്‍ ആവശ്യമാ​ണെന്നും യുക്രെയ്ന്‍ വ്യക്തമാക്കിയിരുന്നു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User