ബിഗ് ടിവി ബിഗ് ബ്രാൻഡ് അവാർഡ് ബാലകൃഷ്ണൻ പെരിയയ്ക്ക്

സൗണ്ട് എൻജിനീയറിങ്, വോയ്സ് ആക്ടിങ് പരിശീലന രംഗത്തെ പ്രവർത്തനങ്ങൾക്ക് അംഗീകാരം; രമേശ് ചെന്നിത്തലയും എം. ലിജുവും ചേർന്ന് പുരസ്കാരം സമ്മാനിച്ചു

Sep 25, 2026 - 16:19
0
ബിഗ് ടിവി ബിഗ് ബ്രാൻഡ് അവാർഡ് ബാലകൃഷ്ണൻ പെരിയയ്ക്ക്

കൊച്ചി: സൗണ്ട് എൻജിനീയറിങ്, വോയ്സ് ആക്ടിങ് പരിശീലന രംഗത്ത് പ്രവർത്തിക്കുന്ന സൗണ്ട്പാർക്ക് അക്കാദമി മാനേജിംഗ് ഡയറക്ടർ ബാലകൃഷ്ണൻ പെരിയയ്ക്ക് BIG TV – BIG BRAND AWARDS 2026 പുരസ്കാരം. സെപ്റ്റംബർ 24ന് നടന്ന തൂഫാൻ കോൺക്ലേവിൽ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയും സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ലിജുവും ചേർന്നാണ് പുരസ്കാരം സമ്മാനിച്ചത്.ചടങ്ങിൽ BIG TV ചീഫ് എഡിറ്റർ സുജയ പാർവതി, ഫൗണ്ടർ ഡയറക്ടറും മാനേജിംഗ് ഡയറക്ടറുമായ അനിൽ അയിരൂർ എന്നിവർ സന്നിഹിതരായിരുന്നു

വിദ്യാഭ്യാസത്തോടൊപ്പം പ്രായോഗിക പരിശീലനത്തിനും പ്രാധാന്യം നൽകുന്ന സ്ഥാപനമാണ് സൗണ്ട്പാർക്ക് അക്കാദമി. കൊച്ചി കാക്കനാട് വഴക്കാലയിലെ പ്രധാന കേന്ദ്രത്തിന് പുറമെ തിരുവനന്തപുരം പ്രസ് ക്ലബ്ബിലും സ്ഥാപനത്തിന്റെ പ്രവർത്തനം നടക്കുന്നുണ്ട്. സൗണ്ട് എൻജിനീയറിങ്, വോയ്സ് ആക്ടിങ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകുന്ന അക്കാദമിയിൽ റെക്കോർഡിങ്, ലൈവ് മിക്സിങ്, ഓഡിയോ പ്രൊഡക്ഷൻ തുടങ്ങിയ മേഖലകളിൽ പ്രായോഗിക പരിശീലന സൗകര്യങ്ങളുമുണ്ട്.

റേഡിയോ ജോക്കി, ഡബ്ബിങ് ആർട്ടിസ്റ്റ്, വോയ്സ് ഓവർ ആർട്ടിസ്റ്റ്, ന്യൂസ് റീഡർ, ആങ്കർ, ഓഡിയോബുക്ക് റീഡർ, സൗണ്ട് എൻജിനീയർ തുടങ്ങിയ മേഖലകളിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്കായി വിവിധ പരിശീലന പരിപാടികളും അക്കാദമി നടത്തുന്നു. പ്രൊഫഷണൽ ഓഡിയോ സോഫ്റ്റ്‌വെയറുകളിലും വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നുണ്ട്.

മാധ്യമ-ശബ്ദ മേഖലകളിലെ ദീർഘകാല അനുഭവസമ്പത്താണ് ബാലകൃഷ്ണൻ പെരിയയുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾക്ക് കരുത്താകുന്നത്. റേഡിയോ അവതരണം, വോയ്സ് ആക്ടിങ്, മീഡിയ പരിശീലനം തുടങ്ങിയ മേഖലകളിലും അദ്ദേഹം സജീവമായി പ്രവർത്തിച്ചിട്ടുണ്ട്.

കൊച്ചിയിൽ ആരംഭിച്ച പ്രവർത്തനം തിരുവനന്തപുരത്തേക്കും വ്യാപിപ്പിച്ചതിലൂടെ കൂടുതൽ വിദ്യാർഥികൾക്ക് ശബ്ദ-മാധ്യമ മേഖലകളിലെ പരിശീലന അവസരങ്ങൾ ലഭ്യമാക്കുകയാണ് സൗണ്ട്പാർക്ക് അക്കാദമി. സ്ഥാപനത്തിന്റെ പ്രവർത്തനത്തിനും ബ്രാൻഡ് വളർച്ചയ്ക്കുമുള്ള അംഗീകാരമായാണ് BIG TV – BIG BRAND AWARDS 2026 പുരസ്കാരം ബാലകൃഷ്ണൻ പെരിയയ്ക്ക് ലഭിച്ചത്.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 1
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User