ബാങ്കുകൾ തുടർച്ചയായി 5 ദിവസം അടഞ്ഞുകിടക്കും; സെപ്റ്റംബർ 28 മുതൽ പണിമുടക്ക്

സെപ്റ്റംബർ 26 മുതൽ 30 വരെ ബാങ്കിങ് സേവനങ്ങൾക്ക് തടസം; എടിഎം, ചെക്ക് ക്ലിയറൻസ് ഉൾപ്പെടെയുള്ള സേവനങ്ങൾ ബാധിച്ചേക്കും

Sep 21, 2026 - 15:18
Updated: 4 hours ago
0
ബാങ്കുകൾ തുടർച്ചയായി 5 ദിവസം അടഞ്ഞുകിടക്കും; സെപ്റ്റംബർ 28 മുതൽ പണിമുടക്ക്

കൊച്ചി: ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്കിനെ തുടർന്ന് സെപ്റ്റംബർ 26 മുതൽ 30 വരെ തുടർച്ചയായി അഞ്ച് ദിവസം ബാങ്കുകളുടെ സാധാരണ പ്രവർത്തനം തടസപ്പെടാൻ സാധ്യത. സെപ്റ്റംബർ 26 നാലാം ശനിയാഴ്ചയും 27 ഞായറാഴ്ചയും ബാങ്ക് അവധിയായതിന് പിന്നാലെ സെപ്റ്റംബർ 28, 29, 30 തീയതികളിലാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (UFBU) മൂന്ന് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ആഴ്ചയിൽ അഞ്ച് ദിവസം ജോലി ചെയ്ത് രണ്ട് ദിവസം അവധി അനുവദിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നേരത്തെ നടത്തിയ സമരങ്ങളുടെ തുടർച്ചയായാണ് മൂന്ന് ദിവസത്തെ പണിമുടക്ക്.

പണിമുടക്കിനെ തുടർന്ന് ബാങ്ക് ശാഖകളിലെ കൗണ്ടർ സേവനങ്ങൾ, ചെക്ക് ഇടപാടുകൾ, ഡോക്യുമെന്റ് വെരിഫിക്കേഷൻ തുടങ്ങിയ നേരിട്ടുള്ള സേവനങ്ങൾ തടസപ്പെടാൻ സാധ്യതയുണ്ട്. ചെക്ക് ക്ലിയറൻസിനും കാലതാമസം നേരിടാം. തുടർച്ചയായ അവധി ദിവസങ്ങൾക്കൊപ്പം സമരം കൂടി വരുന്നതിനാൽ എടിഎമ്മുകളിൽ പണലഭ്യതയെയും ഇത് ബാധിച്ചേക്കാം.

അതേസമയം, നെറ്റ് ബാങ്കിങ്, യുപിഐ, മൊബൈൽ ബാങ്കിങ് തുടങ്ങിയ ഡിജിറ്റൽ സേവനങ്ങൾ സാധാരണ നിലയിൽ ലഭ്യമായിടത്ത് ഉപയോഗിക്കാനാകും. എന്നാൽ ബാങ്ക് ശാഖകൾ അടഞ്ഞുകിടക്കുന്നതിനാൽ ചില ഇടപാടുകൾക്ക് അധിക സമയം വേണ്ടിവന്നേക്കാം.

മാസാവസാനത്തെ ശമ്പളം, പെൻഷൻ വിതരണം, ഇഎംഐ അടവ് തുടങ്ങിയ ഇടപാടുകളിലും കാലതാമസമുണ്ടാകാനുള്ള സാധ്യതയുണ്ട്. നേരത്തെ നൽകിയ ചെക്കുകളുടെ ക്ലിയറൻസും വൈകാം. ബാങ്ക് ശാഖകളിലെ ലോക്കർ ഉൾപ്പെടെയുള്ള നേരിട്ടുള്ള സേവനങ്ങളും ഈ ദിവസങ്ങളിൽ ലഭ്യമാകില്ല.

തുടർച്ചയായ സമരങ്ങൾക്കുശേഷവും ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും ബാങ്ക് യൂണിയനുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User