‘ഓപ്പറേഷൻ തൂഫാൻ’ മാതൃക തേടി ഭൂട്ടാനും; കേരളത്തെ അഭിനന്ദിച്ച് ഭൂട്ടാൻ ആഭ്യന്തരമന്ത്രി

കേരളത്തിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് ഭൂട്ടാൻ ആഭ്യന്തരമന്ത്രി ലുംഗ്ദെൻ ദോർജി രമേശ് ചെന്നിത്തലയുമായി സംസാരിച്ചു; പദ്ധതിയുടെ വിശദാംശങ്ങൾ തേടി.

Sep 21, 2026 - 14:05
0
‘ഓപ്പറേഷൻ തൂഫാൻ’ മാതൃക തേടി ഭൂട്ടാനും; കേരളത്തെ അഭിനന്ദിച്ച് ഭൂട്ടാൻ ആഭ്യന്തരമന്ത്രി

തിരുവനന്തപുരം : ലഹരിക്കെതിരായ പോരാട്ടത്തിൽ കേരളം ആവിഷ്‌കരിച്ച ‘ഓപ്പറേഷൻ തൂഫാൻ’ മാതൃക തേടി അയൽരാജ്യമായ ഭൂട്ടാൻ സർക്കാരും കേരളത്തെ സമീപിച്ചതായി രമേശ് ചെന്നിത്തല. ഭൂട്ടാൻ ആഭ്യന്തരമന്ത്രി ലുംഗ്ദെൻ ദോർജി കഴിഞ്ഞ ദിവസം ഫോണിൽ വിളിച്ച് ‘ഓപ്പറേഷൻ തൂഫാനെ’ അഭിനന്ദിക്കുകയും പദ്ധതിയുടെ വിശദാംശങ്ങൾ ആരായുകയും ചെയ്തതായി ചെന്നിത്തല പറഞ്ഞു.

മാധ്യമ വാർത്തകളിലൂടെയാണ് ഭൂട്ടാൻ ആഭ്യന്തരമന്ത്രി പദ്ധതിയെക്കുറിച്ച് അറിഞ്ഞതെന്നും, ലഹരി വലിയൊരു സാമൂഹിക വിപത്തായി മാറുന്ന സാഹചര്യത്തിൽ ഭൂട്ടാനിലും ‘ഓപ്പറേഷൻ തൂഫാൻ’ മാതൃകയിൽ പ്രവർത്തനങ്ങൾ നടപ്പാക്കാൻ ആഗ്രഹിക്കുന്നതായി അദ്ദേഹം അറിയിച്ചതായും ചെന്നിത്തല വ്യക്തമാക്കി.

തുടർന്ന് ഭൂട്ടാൻ ആഭ്യന്തരമന്ത്രിയെ കേരളത്തിലേക്ക് ക്ഷണിച്ചതായും പദ്ധതിയുടെ പ്രവർത്തനരീതികളെക്കുറിച്ച് വിശദമായ ചർച്ചകൾ നടത്താനും ആവശ്യമായ വിവരങ്ങൾ കൈമാറാനും സന്നദ്ധത അറിയിച്ചതായും ചെന്നിത്തല പറഞ്ഞു.

കേരളം നടപ്പാക്കിയ ഒരു പദ്ധതി രാജ്യാതിർത്തികൾ കടന്ന് മറ്റ് രാജ്യങ്ങൾക്കും വഴികാട്ടിയാകുന്നത് അഭിമാനകരമായ നേട്ടമാണെന്നും, പ്രത്യേകിച്ച് ‘ഓപ്പറേഷൻ തൂഫാന്റെ’ പ്രവർത്തനങ്ങൾക്ക് ഇത് വലിയ അംഗീകാരമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User