ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ എക്സൈസ് കസ്റ്റഡിയിൽ വിട്ടു
നാല് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് എക്സൈസ്; ബത്തേരി കോടതി അനുവദിച്ചത് 24 മണിക്കൂർ
ബത്തേരി: അബ്കാരി കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ എക്സൈസ് കസ്റ്റഡിയിൽ വിട്ട് ബത്തേരി ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി. കേസിൽ വിശദമായ ചോദ്യം ചെയ്യലിനും അന്വേഷണത്തിനുമായി നാല് ദിവസത്തെ കസ്റ്റഡിയാണ് എക്സൈസ് ആവശ്യപ്പെട്ടത്. എന്നാൽ കോടതി 24 മണിക്കൂർ കസ്റ്റഡി അനുവദിക്കുകയായിരുന്നു.
അനുവദനീയമായ അളവിൽ കൂടുതലായി മദ്യവും വൈനും പിടിച്ചെടുത്തതുമായി ബന്ധപ്പെട്ടാണ് കേസ്. പിടിച്ചെടുത്ത മദ്യത്തിന്റെ ഉറവിടം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ അന്വേഷണം നടത്തുന്നതിനാണ് കസ്റ്റഡി ആവശ്യപ്പെട്ടതെന്ന് എക്സൈസ് കോടതിയെ അറിയിച്ചു.
കേസിൽ നേരത്തെ ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ ബത്തേരി കോടതി തള്ളിയിരുന്നു. തുടർന്ന് ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷ സെപ്റ്റംബർ 22ന് പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്. 24 മണിക്കൂർ കസ്റ്റഡി കാലാവധി പൂർത്തിയായ ശേഷം ആന്റോ അഗസ്റ്റിനെ വീണ്ടും കോടതിയിൽ ഹാജരാക്കും.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)