‘ജനാധിപത്യം അട്ടിമറിക്കാനുള്ള ബിജെപി നീക്കം; കോൺഗ്രസ് ചെറുക്കും’ — കെ.സി. വേണുഗോപാൽ
നന്ദിഗ്രാം സംഭവത്തിൽ ഇലക്ഷൻ കമ്മീഷൻ മൗനം പാലിക്കുന്നുവെന്ന് വിമർശനം; രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രഖ്യാപനം
ന്യൂഡൽഹി: നന്ദിഗ്രാം സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ബിജെപി നീക്കങ്ങളെ കോൺഗ്രസ് ശക്തമായി എതിർക്കുമെന്നും ഇതിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു സ്ഥാനാർഥി നാമനിർദേശം നൽകിയ ശേഷം സമ്മർദം ചെലുത്തി പിന്മാറ്റുകയോ പൊലീസ് നടപടിയിലൂടെ ഭയപ്പെടുത്തുകയോ ചെയ്യുന്നത് ജനാധിപത്യത്തിന് ഭീഷണിയാണെന്ന് വേണുഗോപാൽ പറഞ്ഞു. “ഒരു സ്ഥാനാർഥി നോമിനേഷൻ നൽകിയാൽ നിർബന്ധിച്ച് പിൻവലിപ്പിക്കുക, അല്ലെങ്കിൽ പൊലീസ് അറസ്റ്റ് ചെയ്ത് കള്ളക്കേസിൽ കുടുക്കുക — ഇതാണോ രാജ്യത്തെ ജനാധിപത്യം?” എന്നും അദ്ദേഹം ചോദിച്ചു.
നന്ദിഗ്രാം സംഭവത്തിൽ ഇലക്ഷൻ കമ്മീഷൻ മൗനം പാലിക്കുകയാണെന്നും വേണുഗോപാൽ വിമർശിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും സ്ഥാനാർഥികളുടെ അവകാശങ്ങളും സംരക്ഷിക്കേണ്ട കമ്മീഷൻ വിഷയത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപിയോട് പോരാടുന്നത് കോൺഗ്രസാണെന്നും സിപിഎം ബിജെപിയുമായി ധാരണയിൽ ഏർപ്പെട്ട് ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയാണെന്നും വേണുഗോപാൽ ആരോപിച്ചു. രാജ്യവ്യാപകമായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തുന്ന പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)