ADGP അജിത്കുമാറിന്റെ ഓഫിസിൽ എസ് ഐ ടി . നിർണ്ണായക വിവരങ്ങൾ ശേഖരിച്ചു.

Jun 18, 2026 - 18:58
0
ADGP അജിത്കുമാറിന്റെ ഓഫിസിൽ എസ് ഐ ടി . നിർണ്ണായക വിവരങ്ങൾ ശേഖരിച്ചു.

ആലപ്പുഴയിൽ യൂത്ത്കോൺഗ്രസ് - കെ എസ്  യു പ്രവർത്തകരെ  മർദിച്ച കേസിൽ അട്ടിമറി നടന്നു 
എന്ന് കണ്ടത്തിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ അടുത്ത നീക്കം എ ഡി ജി പി  എം ആർ അജിത്കുമാറിനെതിരെയുള്ളതാണ് . ചട്ടങ്ങൾക്ക് വിരുദ്ധമായിട്ടാണ് സമരക്കാരെ മുഖ്യമന്ത്രിയുടെ 
സുരക്ഷാ സംഘം നേരിട്ടത് എന്ന് വ്യക്തമായ സ്ഥിതിക്ക് അവർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചതു 
വി ഡി സതീശൻ മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്ത ദിവസം തന്നെയാണ്. യു ഡി  എഫ്  സർക്കാരിന്റെ നിർദേശപ്രകാരം ഷൗക്കത്തലി ഐ പി എസ് ന്റെ നേതൃത്വത്തിൽ തുടങ്ങിയ അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ  അനിൽകുമാർ ഉൾപ്പെടെ 5 പോലീസ് ഉദ്യോഗസ്ഥർ സസ്പെൻഷനിലായി 
എങ്കിലും .അന്വേഷണം പുരോഗമിച്ചു, അതിലാണ് കേസ് അട്ടിമറിക്കാൻ എ ഡി ജി പി നേരിട്ട് ഇടപെട്ടു 
എന്ന് മനസ്സിലായത്. മുൻ അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴിയും എ ഡി ജി പി അജിത്കുമാറിന്  എതിരായിരുന്നു.  കീഴുദ്യോഗസ്ഥരെ വിളിച്ചുവരുത്തി കേസ് റിപ്പോർട്ട് തിരുത്തിച്ചതും റിപ്പോർട്ട് കീറിക്കളഞ്ഞതും ഉൾപ്പെടെ ഗുരുതരമായ ആരോപണങ്ങളാണ് അജിത്കുമാറിനെതിരെ ഉയര്ന്നുവന്നത് . ഇത്രയും വലിയ കുറ്റം ചെയ്ത ഒരാൾ വീണ്ടും പോലീസിന്റെ തലപ്പത്ത് ഇരുന്നാൽ അത് പോലീസ് സേനക്ക് തന്നെ നാണക്കേടാണ് എന്നും അത് മുന്നോട്ട് അപകടമാണെന്നും ഉള്ള അഭിപ്രായമുയന്നപ്പോഴാണ് അന്വേഷണ സംഘം നടപടി ഊര്ജിതമാക്കിയത്. അതോടുകൂടിയാണ് കൂടുതൽ തെളിവുകൾ തേടി എസ് ഐ ടി സംഘം എ ഡി ജി പി യുടെ ഓഫിസിലേക്ക് പരിശോധനക്കെത്തിയത്.

ഡിവൈഎസ്പി ബൈജു പൗലോസിൻ്റെ നേതൃത്വത്തിലുള്ള എസ്ഐടി സംഘമാണ് എഡിജിപി ഓഫീസിൽ  പരിശോധന നടത്തിയത്. സന്ദർശക രജിസ്റ്റർ എസ്ഐടി ശേഖരിച്ചു. ഓഫീസിലെ സിസിടിവിയും പൊലീസ് ക്ലബിലെ രേഖകളും ശേഖരിച്ചു. എഡിജിപി ഓഫീസിൽ വച്ച് കേസ് രേഖകൾ തിരുത്തിയെന്ന് മുൻ അന്വേഷണ സംഘം മൊഴി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് എഡിജിപി ഓഫീസിൽ പരിശോധിച്ചത്. ഒരു അന്വേഷണത്തിൻ്റെ ഭാഗമായി എഡിജിപി ഓഫീസിൽ എസ്ഐടി പരിശോധന  നടക്കുന്നത് ആദ്യമായാണ് എന്നതാണ് ശ്രദ്ധേയം.. ശേഖരിച്ച തെളിവുകളിൽ അജിത്കുമാറിനെതിരെ തെളിവ് ലഭിച്ചാൽ കടുത്ത നടപടിയിലേക്ക് ആഭ്യന്തര വകുപ്പ് കടക്കും എന്നുള്ള സൂചനകളാണ് ലഭിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User