38 വാർഡുകളിൽ പോരാട്ടച്ചൂട്; യുഡിഎഫിന് അഭിമാനപ്പോരാട്ടം, എൽഡിഎഫിന് നിർണായക പരീക്ഷണം!

38 തദ്ദേശസ്വയംഭരണ വാർഡുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും നിർണായക രാഷ്ട്രീയ ബലപരീക്ഷണം.

Sep 26, 2026 - 15:09
Updated: 2 hours ago
0
38 വാർഡുകളിൽ പോരാട്ടച്ചൂട്; യുഡിഎഫിന് അഭിമാനപ്പോരാട്ടം, എൽഡിഎഫിന് നിർണായക പരീക്ഷണം!

കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തിൽ വീണ്ടുമൊരു തെരഞ്ഞെടുപ്പ് കൊടുങ്കാറ്റ് വീശിയടിക്കുകയാണ്! സംസ്ഥാനത്തെ 12 ജില്ലകളിലായി 38 തദ്ദേശസ്വയംഭരണ വാർഡുകളിലേക്ക് തിങ്കളാഴ്ച നടക്കുന്ന ഉപതെരഞ്ഞെടുപ്പ്! ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ പരസ്യപ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിന് തിരശ്ശീല വീഴുകയാണ്. തെരുവോരങ്ങളിൽ മുഴങ്ങിക്കേൾക്കുന്നത് ഒരേയൊരു ശബ്ദം മാത്രമാണ്—അത് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും വിജയകാഹളമാണ്! നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നയിക്കുന്ന യുഡിഎഫ് നേടിയ ചരിത്രവിജയത്തിന് ശേഷമുള്ള ആദ്യത്തെ പരീക്ഷണം! അതെ, ജനങ്ങൾ ആരുടെ കൂടെയാണെന്ന് തെളിയിക്കപ്പെടുന്ന പോരാട്ടം. കൊല്ലവും ആലപ്പുഴയും ഒഴികെ, വടക്ക് നിന്ന് തെക്ക് വരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പരസ്യപ്പോരാട്ടങ്ങൾക്ക് ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ തിരശ്ശീല വീഴുകയാണ്.സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരത്തിൽ വന്ന് നാല് മാസം പിന്നിടുമ്പോൾ നടക്കുന്ന ഈ പോരാട്ടം വെറുമൊരു ഉപതെരഞ്ഞെടുപ്പല്ല. ഇത് ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും രാഷ്ട്രീയ ബലപരീക്ഷണമാണ്.

എറണാകുളം, കോഴിക്കോട് കോർപ്പറേഷനുകളിലെ ഓരോ വാർഡുകൾ, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിലെ മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ, തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലകളിലെ മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ, ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമപ്പഞ്ചായത്ത് വാർഡുകൾ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്.വീറും വാശിയുമേറിയ പോരാട്ടമാണ് പലിടങ്ങളിലും നടക്കുന്നത് എന്നതാണ് ഏറെ ശ്രദ്ധേയം. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 38ൽ 21ഉം യുഡിഎഫിന്റെ സിറ്റിംഗ് വാർഡുകളാണ് എന്നത് ഭരണകക്ഷിക്ക് ഏറെ പ്രധാനമാണ്. അതിൽത്തന്നെ പല വാർഡുകളും യുഡിഎഫിനെ സംബന്ധിച്ച് അഭിമാനപ്പോരാട്ടമാണ്. കാരണം, തദ്ദേശസ്ഥാപന പ്രതിനിധികളായിരിക്കെ രാജിവെച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച പലരും ഇന്ന് യുഡിഎഫ് എംഎൽഎമാരാണ്. അവരുടെ പകരക്കാരെയാണ് കണ്ടെത്തേണ്ടത്. അതുകൊണ്ടുതന്നെ കാടടച്ചുള്ള പ്രചാരണമാണ് യുഡിഎഫ് നടത്തുന്നത്.കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ വാർഡ് ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. അവിടെ കൗൺസിലറായിരുന്ന ഫാത്തിമ തെഹ്ലിയ എംഎൽഎ ആയ ഒഴിവിലാണ് വോട്ടെടുപ്പ്. ഫാത്തിമയും വടകര എംപി ഷാഫിയും ഉൾപ്പെടെയുള്ള നേതാക്കളെ ഇറക്കിയാണ് യുഡിഎഫ് വാർഡ് നിലനിർത്താൻ പോരാടുന്നത്.

കുറ്റിച്ചിറ കാലങ്ങളായി ലീഗിന്റെ ഉറച്ച കോട്ടയാണ്. അതുകൊണ്ടുതന്നെ അവിടെയൊരു തിരിച്ചടി ഉണ്ടായാൽ ക്ഷീണം ചെറുതാകില്ല.കൊച്ചി കോർപ്പറേഷനിലെ അയ്യപ്പൻകാവ് വാർഡ് കൗൺസിലറായിരുന്ന ദീപക് ജോയ് തൃപ്പൂണിത്തുറ എംഎൽഎയാണ്. അതുപോലെ എംഎൽഎമാരായ സുമേഷ് അച്യുതൻ, സുധീർഷാ പാലോട്, സി.വി. ശാന്തകുമാർ, വിനു ജോബ്, ഉഷ വിജയൻ എന്നിവരെല്ലാം തദ്ദേശസ്ഥാപന പ്രതിനിധികളായിരിക്കെയാണ് നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ചത്.അവർ പ്രതിനിധീകരിച്ചിരുന്ന തദ്ദേശസ്ഥാപന വാർഡുകളെല്ലാം നിലനിർത്തേണ്ടത് യുഡിഎഫിന്, പ്രത്യേകിച്ച് കോൺഗ്രസിന്, അനിവാര്യമാണ്. ഇവിടെയെല്ലാം എംഎൽഎമാരെ ഉൾപ്പെടെ ഇറക്കിയാണ് പ്രചാരണം കൊഴുപ്പിച്ചത്.നാല് മാസം മുൻപ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റ ദയനീയ പരാജയത്തിൽ നിന്ന് സിപിഎം ഇനിയും കരകയറിയിട്ടില്ല. ശക്തമായ ഒരു പ്രതിപക്ഷമായി പ്രവർത്തിക്കാൻ പോയിട്ട്, സഭയിലും പുറത്തും സ്വന്തം നിലപാട് വ്യക്തമാക്കാൻ പോലും എൽഡിഎഫിന് കഴിയുന്നില്ല. സർക്കാരിനെ തുറന്നുകാട്ടാൻ ഇറങ്ങിയ പ്രതിപക്ഷം, ജനങ്ങൾക്ക് മുന്നിൽ സ്വയം തുറന്നുകാട്ടപ്പെടുകയാണ് ഉണ്ടായത് അതിനേക്കാൾ രസം എന്തെന്നുവെച്ചാൽ, സിപിഎമ്മും സിപിഐയും തമ്മിലുള്ള തമ്മിലടിയാണ്! മുന്നണിക്കുള്ളിലെ അനൈക്യം തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോ എന്ന ഭയത്തിലാണ് എൽഡിഎഫ് നേതൃത്വം.

സ്വന്തം അണികളെ പോലും വോട്ടെടുപ്പ് കേന്ദ്രത്തിലെത്തിക്കാൻ പാടുപെടുന്ന ദയനീയമായ കാഴ്ചയാണ് ഇടത് ക്യാമ്പിൽ കാണുന്നത്. കുറ്റിച്ചിറ പോലെ യുഡിഎഫിന്റെ ഉറച്ച കോട്ടയിൽ ഫാത്തിമ തെഹ്ലിയയുടെ ജനസ്വാധീനവും ഷാഫി പറമ്പിലിന്റെ മാസ് പ്രചാരണവും കണ്ടതോടെ സിപിഎം നേതാക്കൾ പെട്ടി മടക്കിക്കഴിഞ്ഞു! ചുവരെഴുത്തുകളിലും നോട്ടീസുകളിലും മാത്രമാണ് ഇന്നിപ്പോൾ സിപിഎമ്മിന്റെ പോരാട്ടം ഒതുങ്ങിനിൽക്കുന്നത്.എംഎൽഎമാരായ സുമേഷ് അച്യുതൻ, സുധീർഷാ പാലോട്, ദീപക് ജോയ്, സി.വി. ശാന്തകുമാർ, വിനു ജോബ്, ഉഷാ വിജയൻ തുടങ്ങി യുഡിഎഫ് ജനപ്രതിനിധികൾ വിജയിച്ചുകയറിയ എല്ലാ തദ്ദേശ വാർഡുകളിലും ഇതേ ജനവികാരം തന്നെയാണ് അലയടിക്കുന്നത്.ഈ വാർഡുകളെല്ലാം വൻ ഭൂരിപക്ഷത്തോടെ നിലനിർത്തുക എന്നത് യുഡിഎഫിന്റെ രാഷ്ട്രീയ അനിവാര്യതയാണ്. തിങ്കളാഴ്ച ജനങ്ങൾ വിധി എഴുതുകയാണ്. സർക്കാരിന്റെ നാല് മാസത്തെ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റാകും ഈ ഫലം.
പ്രതിപക്ഷത്തിന്റെ അപ്രായോഗികമായ രാഷ്ട്രീയ നാടകങ്ങൾക്കും എൽഡിഎഫിലെ അടിയൊഴുക്കുകൾക്കും ജനങ്ങൾ നൽകുന്ന കനത്ത പ്രഹരമായിരിക്കും ഈ ഉപതെരഞ്ഞെടുപ്പ് ഫലം എന്നതിൽ തർക്കമില്ല.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User