ഇടത്-ബിജെപി നീക്കങ്ങൾ മറയ്ക്കാൻ കോൺഗ്രസിൽ തർക്കമെന്ന പ്രചാരണം?
KPCC അധ്യക്ഷ നിയമനത്തെ ചൊല്ലി പ്രതിസന്ധിയെന്ന പ്രചാരണം തള്ളി, സംഘടനാപരമായ കൂടിയാലോചനകൾ സ്വാഭാവികമായി മുന്നോട്ടുപോകുകയാണെന്ന് ഹൈക്കമാൻഡ് നിലപാട്.
മുൻ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ സകല തട്ടിപ്പും വെട്ടിപ്പുമൊക്കെ കയ്യോടെ പൊക്കി ഇ.ഡി ഓരോ ദിവസവും കേരളത്തെ ഞെട്ടിക്കുന്ന വാർത്തകൾ പുറത്തുവിടുമ്പോഴും, "കേരളത്തിലെ കോൺഗ്രസിന് നാഥനില്ലല്ലോ" എന്ന് മാത്രമാണ് ഒരുകൂട്ടം ആളുകളുടെ സങ്കടം. അതിനായി KPCC-ക്ക് അധ്യക്ഷനില്ലെന്നും, മുഖ്യമന്ത്രിയും പാർട്ടിയും പല വഴിക്കാണ് പോകുന്നതെന്നും ഒക്കെയുള്ള വാർത്തകൾ അടിച്ചിറക്കാൻ മാത്രം ചിലരുണ്ട്. അതായത്, കോൺഗ്രസിൽ എന്തോ വലിയ പ്രശ്നങ്ങളും പൊട്ടലും ചീറ്റലും ഉണ്ടെന്ന് വരുത്തിത്തീർക്കാനുള്ള മനഃപൂർവമായ ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.
ഓർക്കണം, ബിജെപിയിൽ കോടികളുടെ കൊള്ള തെരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട് നടന്ന കഥകളൊക്കെ ഈയിടെയായി പുറത്തുവരുന്നുണ്ട്. നേതാക്കളായ നേതാക്കളെല്ലാം തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴേക്കും കുറെയധികം പണം വാരി ചാക്കിലാക്കിയിട്ടുണ്ട്. പത്മജ വേണുഗോപാൽ മത്സരിച്ച തൃശൂരിലൊക്കെ സിസിടിവി വരെ ഓഫാക്കിക്കൊണ്ടാണ് ഇലക്ഷൻ സംഘം കൊള്ള നടത്തിയത്. അതുകൊണ്ടുതന്നെ, സി.പി.എമ്മിനെതിരെ വീണ വിജയനുമായി ബന്ധപ്പെട്ട തട്ടിപ്പിന്റെ വാർത്തകൾ പുറത്തുവരുമ്പോഴും ബിജെപി ഒരക്ഷരം മിണ്ടുന്നില്ല. അപ്പോഴും അവർ, കോൺഗ്രസ് സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം പാടി പകുതിക്ക് നിർത്തിയെന്നോ, വി.ഡി. സതീശൻ നുണയനാണെന്നോ ഒക്കെ വിളിച്ചു പറയലല്ലാതെ ബിജെപി സി.പി.എമ്മിനെതിരെയോ സി.പി.എം ബിജെപിക്കെതിരെയോ ഒരു വിരലനക്കം പോലും നടത്തുന്നില്ല...എന്തായാലും ഇപ്പോഴത്തെ കേരളത്തിലെ കോൺഗ്രസുമായി ബന്ധപ്പെട്ട് ആരാണ് KPCC അധ്യക്ഷൻ എന്ന ചോദ്യം ഉയരുമ്പോൾ, അതിനായി ഡൽഹിയിലേക്ക് പറന്ന മുഖ്യമന്ത്രിയോട് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കിയത്, തൽക്കാലം അടിയന്തരമായി അധ്യക്ഷനെ നിയമിക്കേണ്ട സാഹചര്യം കേരളത്തിലില്ലെന്നാണ്. അതിനേക്കാൾ ഉപരി വരാനിരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾക്കാണ് ഹൈക്കമാൻഡ് കൂടുതൽ മുൻഗണന നൽകുന്നത്. അതേസമയം, 'ഓപ്പറേഷൻ തൂഫാനിൽ' മിന്നും പ്രകടനമൊക്കെ നടത്തിയ ശേഷം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഡൽഹിയിലേക്ക് പറന്നിട്ടുണ്ട്...
എന്നാൽ, മാധ്യമങ്ങളും എതിരാളികളും ആഘോഷിക്കുന്നതുപോലെ യാതൊരുവിധ പ്രതിസന്ധിയും നിലവിൽ കേരളത്തിലെ കോൺഗ്രസിലില്ല എന്നതാണ് യാഥാർഥ്യം. ഹൈക്കമാൻഡിന് ഇക്കാര്യത്തിൽ കൃത്യമായ കാഴ്ചപ്പാടുണ്ട്, അനാവശ്യ ധൃതിയുമില്ല. നിലവിലെ കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് മന്ത്രിസഭയിലേക്ക് ഉയർന്നതോടെ ഭരണത്തിലും സംഘടനയിലും കാര്യക്ഷമമായ പങ്കാളിത്തം ഉറപ്പാക്കാൻ ചില ക്രമീകരണങ്ങൾ ആവശ്യമായി വന്നു എന്നത് സത്യമാണ്. എന്നാൽ പാർട്ടിയും സർക്കാരും രണ്ട് വഴിക്കല്ല, മറിച്ച് ഒരേ ലക്ഷ്യത്തോടെയും കൃത്യമായ ഐക്യത്തോടെയുമാണ് മുന്നോട്ടുപോകുന്നത്....ഇതിന്റെ ഭാഗമായാണ് ഡൽഹിയിലെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും എ.ഐ.സി.സി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത്. സംഘടനയുടെ തലപ്പത്തേക്ക് ആര് വരണമെന്നതിൽ ഭിന്നതകളില്ലെന്നും, പുതിയ പ്രസിഡന്റ് നിയമനം ഒരു അടിയന്തര പ്രതിസന്ധിയായി ചിത്രീകരിക്കേണ്ടതില്ലെന്നുമാണ് ഹൈക്കമാൻഡ് എടുത്ത നിലപാട്. വരാനിരിക്കുന്ന മറ്റ് പ്രധാന തെരഞ്ഞെടുപ്പുകളിലേക്ക് ദേശീയതലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ തന്നെ, കേരളത്തിലെ പാർട്ടി സംവിധാനത്തെയും സമവാക്യങ്ങളെയും പരിഗണിച്ചുകൊണ്ടുള്ള കൃത്യമായ പശ്ചാത്തലമൊരുക്കൽ അണിയറയിൽ നടക്കുന്നുണ്ട്...എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ സംസ്ഥാനത്തെ സാമുദായിക സമവാക്യങ്ങളും നേതാക്കളുടെ അഭിപ്രായങ്ങളും സ്വരൂപിച്ചുവരികയാണ്. മുതിർന്ന പാർട്ടി നേതാവായ കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹനാൻ, ആന്റോ ആന്റണി, അടൂർ പ്രകാശ്, ജോസഫ് വാഴയ്ക്കൻ എന്നിവർക്കൊപ്പം ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ തുടങ്ങിയ യുവനിരയുടെ പേരുകളും ചർച്ചകളിൽ വരുന്നുണ്ട്. ഇത് കോൺഗ്രസിലെ ഗ്രൂപ്പ് പോരോ അല്ലെങ്കിൽ അധികാര വടംവലിയോ അല്ല, മറിച്ച് ജനാധിപത്യപരമായ കൂടിയാലോചനകളുടെ തികച്ചും സ്വാഭാവികമായ പ്രക്രിയ മാത്രമാണ്....ചുരുക്കത്തിൽ, ഇടത്-ബിജെപി അന്തർധാരകളെയും തട്ടിപ്പുകളെയും ജനശ്രദ്ധയിൽ നിന്ന് മറച്ചുപിടിക്കാൻ കോൺഗ്രസിനുള്ളിൽ വലിയ തർക്കമാണെന്ന് വരുത്തിത്തീർക്കുന്നവർക്ക് ഹൈക്കമാൻഡിന്റെ ഈ പക്വമായ നിലപാട് കനത്ത തിരിച്ചടിയാണ് നൽകുന്നത്. അനാവശ്യമായ പുകമറകൾ സൃഷ്ടിച്ച് കോൺഗ്രസിന്റെ ഐക്യം തകർക്കാമെന്ന് കരുതുന്നവർക്ക് മുന്നിൽ, കൃത്യമായ സമയത്ത് ശരിയായ തീരുമാനമെടുത്ത് പാർട്ടി അതിന്റെ കരുത്ത് തെളിയിക്കുക തന്നെ ചെയ്യും!
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)