സമരം കൂടുതൽ ശക്തി പ്രാപിക്കും, സർവ്വേ കല്ലുകൾ ഇനിയും പിഴുതെറിയും ; വി ഡി സതീശൻ
സമരം കൂടുതൽ ശക്തി പ്രാപിക്കും, സർവ്വേ കല്ലുകൾ ഇനിയും പിഴുതെറിയും ; വി ഡി സതീശൻ
സിൽവർ ലൈനിനെതിരെ സമരം ശക്തമാക്കുമെന്ന് ആവർത്തിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. കെ റെയിൽ പദ്ധതിക്ക് എതിരെ നടക്കുന്നത് ജനകീയ സമരമാണ്. സർവ്വേ കല്ലുകൾ ഇനിയും പിഴുതെറിയുമെന്നും സതീശൻ വ്യക്തമാക്കി. മാടപ്പള്ളിയിൽ കെ റെയിലന് എതിരെ പ്രതിഷേധിക്കാൻ കുട്ടിയുമായെത്തിയ ജിജി ഫിലിപ്പിന് എതിരെ കേസെടുത്ത സംഭവത്തിലും പ്രതിപക്ഷനേതാവ് പ്രതികരിച്ചു. കേസെടുത്ത് ഭയപ്പെടുത്താൻ നോക്കണ്ട. ഇരയെ കോൺഗ്രസ് ചേർത്ത് പിടിക്കുമെന്നും അവരെ വലിച്ചിഴച്ചപ്പോൾ എവിടെയായിരുന്നു കേരളത്തിലെ വനിതാ കമ്മീഷനെന്നും സതീശൻ ചോദിച്ചു.
മാടപ്പള്ളിയിൽ കെ റെയിലനെതിരെ പ്രതിഷേധിക്കാൻ കുട്ടിയുമായെത്തിയതിനാണ് ജിജി ഫിലിപ്പിനെതിരെ കേസെടുത്തത്. സമരമുഖത്ത് കുട്ടിയെ കൊണ്ടുവന്നതിന് ജുവനൈൽ ആക്ട് പ്രകാരമാണ് കേസെടുത്തത്. എട്ടുവയസ്സുകാരി സോമിയയുമായാണ് ജിജി സമരമുഖത്ത് എത്തിയത്. അതിരടയാള കല്ല് പിഴുതതിനും കേസെടുത്തു.