കെ റെയില്‍; പ്രതിപക്ഷം പുനര്‍വിചിന്തനം നടത്തണം

കെ റെയില്‍; പ്രതിപക്ഷം പുനര്‍വിചിന്തനം നടത്തണമെന്ന് കോടിയേരി

കെ റെയില്‍; പ്രതിപക്ഷം പുനര്‍വിചിന്തനം നടത്തണം

കെ റെയില്‍ വിഷയത്തില്‍ പ്രതിപക്ഷം പുനര്‍വിചിന്തനം നടത്തണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊച്ചിയില്‍ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി. ജനങ്ങള്‍ പദ്ധതിക്ക് അനുകൂലമാണ്, സര്‍വേ നടപടി സുപ്രീംകോടതി അംഗീകരിച്ചതാണ്. പ്രതിപക്ഷം ഇനിയും സമരം തുടര്‍ന്നാല്‍ അത് സുപ്രീംകോടതിക്ക് എതിരാകും. യുഡിഎഫ് എതിര്‍പ്പ് തുടരട്ടെ, എല്‍ഡിഎഫ് വികസന പദ്ധതികളുമായി മുന്നോട്ടു പോകുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേന്ദ്രത്തിന്റെ ഇന്ധനക്കൊള്ളയ്ക്കെതിരെ വലിയ പ്രതിഷേധം ഉയരണമെന്നും കോടിയേരി പ്രതികരിച്ചു.