രാജ്യത്തെ വഞ്ചിച്ചു; രാജിക്ക് സമയമായി ; അർധരാത്രിയിൽ അലമുറയിട്ട് മോദി ജി
നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അർധരാത്രി വീഡിയോ സന്ദേശത്തെ വിമർശനാത്മകമായി വിലയിരുത്തുന്ന രാഷ്ട്രീയ അഭിപ്രായലേഖനം.
ചോദ്യപേപ്പർ ചോർന്നതിന്റെ ഗൗരവം മനസ്സിലാക്കിയും രാജ്യത്തെ ജനങ്ങൾ മുഴുവൻ എതിരാകുന്നു എന്ന യാഥാർഥ്യം മനസ്സിലാക്കിയും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉറങ്ങാൻ കഴിയുന്നില്ല.ഇന്നലെ അർദ്ധരാത്രിയിൽ ഞെട്ടിയറിഞ്ഞ് ഭയന്ന് വിറച്ച മോദി രാജ്യത്തോട് എന്തൊക്കെ വിളിച്ചു പറയുകയാണ്. സ്ഥിരത ഇല്ലാത്ത ഒരാളെ പോലെ പ്രധാനമന്ത്രി മാറിയിട്ടുണ്ടങ്കിൽ അദ്ദേഹം ചെയ്തു കൂട്ടിയ തെറ്റുകൾ മോദിയെ അലട്ടാനും തിരിഞ്ഞു കൊത്താനും തുടങ്ങിയിരിക്കുന്നു എന്നർത്ഥം. ഉറക്കം പോലും ഞെട്ടിയുണർന്നൊരാൾ ഉച്ചത്തിൽ കൂകി വിളിക്കാൻ തുടങ്ങിയിട്ടുണ്ടങ്കിൽ ഈ രാജ്യത്തോട് അദ്ദേഹം പ്രായശ്ചിത്തം നടത്താൻ തയ്യാറായി ഇരിക്കുന്നു എന്നർത്ഥം. ആരോടോ എന്തൊക്കെയോ വിളിച്ചു പറയണം എന്നുണ്ട്. പ്രധാനമന്ത്രി എന്നുള്ള നിലയിൽ ഈ രാജ്യത്തു അദ്ദേഹത്തെ വിശ്വസിച്ച കോടിക്കണക്കിനു ആളുകളെ അദ്ദേഹം വഞ്ചിക്കുന്നു എന്ന ബോധം മോദിക്ക് വന്നിരിക്കുന്നു. അതുകൊണ്ടു തന്നെ രസതന്ത്രം എന്ന സിനിമയിൽ ഇന്നസെന്റ് ഒരു പാറയുടെ മുകളിൽ പോയി തന്റെ തെറ്റുകൾ എല്ലാം ഒറ്റയ്ക്ക് വിളിച്ചുപറയുന്നതുപോലെ മോദിജി അർദ്ധരാത്രിയിൽ വിളിച്ചു പറയുകയാണ് വീഡിയോയിൽ. അദ്ദേഹം പറയുന്നതിങ്ങനെയാണ്.. "സുഹൃത്തുക്കളെ, ചോദ്യപ്പേപ്പർ ചോർച്ച ഒരു സാധാരണ വിഷയമല്ലെന്ന് എനിക്കറിയാം. ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഇത് വലിയ വേദനയുണ്ടാക്കുന്ന കാര്യമാണ്. ചോദ്യപ്പേപ്പർ ചോർച്ചാ സംഭവങ്ങൾക്ക് പിന്നാലെ സർക്കാർ അതിവേഗം നടപടിയെടുത്തു. അതുകൊണ്ടുതന്നെ, കഴിഞ്ഞ രണ്ടര മാസത്തിനിടെ നിരവധി സുപ്രധാന നടപടികൾ സ്വീകരിച്ചു. കുറ്റവാളികളെ പിടികൂടി, അവരിപ്പോൾ ജയിലിലാണ്"- ഇങ്ങനെയൊക്കെ പറഞ്ഞ് ചെയ്തുകൂട്ടിയ തെറ്റുകളെ കുറിച്ച് പറഞ്ഞ് കരയുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.....
അദ്ദേഹം എത്തി നിൽക്കുന്ന ഒരവസ്ഥ നോക്കണം. ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ അതും പാവപ്പെട്ട വിദ്യാർത്ഥികൾ എല്ലാം ത്യജിച്ചു പഠിച്ച് പരീക്ഷയെഴുതിയപ്പോൾ ബിജെപിയുടെ ഉന്നതരുടെ താല്പര്യപ്രകാരം കുറച്ചു പണക്കാർക്ക് വേണ്ടി പരീക്ഷ പേപ്പർ ചോർത്തി നൽകി എന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞതിന്റെ വഞ്ചനയുടെ ലാഞ്ചനയാണ് മോദിയുടെ അർദ്ധരാത്രിയിൽ രാജ്യത്തിനു മുന്നിലുള്ള കരച്ചിൽ എന്നുറപ്പിക്കാം. രാജ്യത്തിന്റെ കണക്കു പ്രകാരം,13 കുട്ടികളാണ് ഇതിന്റെ പേരിൽ ജീവനൊടുക്കിയത്. പിന്നെയും കുറെ കുട്ടികളുടെ പേര് പറഞ്ഞു കേൾക്കുന്നു. ആ കുട്ടികളുടെ ആത്മാവ് മോദിക്ക് ചുറ്റും തിരിയാൻ തുടങ്ങിയിട്ടുണ്ട്. കാരണം അവർ മോദിയെ വിശ്വസിച്ചാണ് പരീക്ഷ എഴുതിയിരിക്കുന്നത്, അവർക്ക് തെറ്റിയിരിക്കുന്നത്. കുട്ടികളുടെ മാതാപിതാക്കളാണെങ്കിൽ ഉറ്റവരാണെങ്കിൽ സുഹൃത്തുക്കളാണെങ്കിൽ ഇവരുടെയെല്ലാം ശാപം മോദിയെ വേട്ടയാടി തുടങ്ങിയിട്ടുണ്ട്. കാരണം അവരും മോദിയെ വിശ്വസിച്ചതാണ് തെറ്റ്. അതിന്റേതാണ് ഉറക്കം പോലുമില്ലാതെ നിലവിളി പ്രധാനമന്ത്രി തുടങ്ങിയിരിക്കുന്നത്.
എല്ലാം തകർത്തുകളഞ്ഞിട്ട് ജനരോഷം ഇരമ്പുമ്പോൾ മുട്ടുമടക്കേണ്ടി വരും എന്നുറപ്പായപ്പോൾ സമനില തെറ്റിയതുപോലെ നീറ്റ് പരീക്ഷ ചോദ്യപ്പേപ്പർ ചോർച്ചയിൽ കൂടുതൽ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് വിളിച്ചു പറഞ്ഞുകൊണ്ടേയിരിക്കുന്നു..ഇന്നലെ അർധരാത്രി 11:52 ഓടെ ഞെട്ടിയുണർന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ യഥാർത്ഥത്തിൽ അദ്ദേഹം കരയുകയാണ്. കുറ്റവാളികൾക്ക് കടുത്ത ശിക്ഷയും അതിവേഗ വിചാരണയും ഉറപ്പാക്കുന്ന കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭ രൂപം നൽകുമെന്നും അടുത്തയാഴ്ച ബില്ല് പാർലമെൻ്റിൽ അവതരിപ്പിക്കുമെന്നും പ്രധാനമന്ത്രി പറയുന്നു. ഈ രാജ്യം മുഴുവൻ കോടിക്കണക്കിനാളുകൾ തന്റെ കഴിവ് കെടും വഞ്ചനയും രാത്രിയിലും ഇരുന്നു ചർച്ച ചെയ്യുന്നുണ്ടാകും എന്ന് മനസ്സിലാക്കിയപ്പോഴാണ് ഉറക്കം വരാതിരുന്നതും എന്തൊക്കെയോ വിളിച്ചു പറയുന്നതും. എങ്കിലും തെറ്റ് ചെയ്തുവെന്ന് മനസ്സിലായിട്ടും കേന്ദ്ര മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായ ധർമേന്ദ്ര പ്രധാന്റെ രാജിയെ കുറിച്ച് വീഡിയോ സന്ദേശത്തിൽ പരാമർശിക്കുന്നേയില്ല. അത് ഒന്ന് ചെയ്തിരുന്നെങ്കിൽ തെറ്റ് സമ്മതിക്കുന്നതിനു തുല്യമാണെങ്കിലും ഒരു നടപടി എടുത്തു എന്ന് പറയാമായിരുന്നു. ശബരിമലയിൽ പിണറായി വിജയൻ ചെയ്തതുപോലെ മോദിയും രാജിവെപ്പിക്കാതെ മുന്നോട്ട് പോകുമെങ്കിലും അതായിരിക്കും ഏറ്റവും വലിയ തോൽവിൽവിയിലേക്കു നയിക്കുമെന്ന് ഉറപ്പാണ്
പവിത്രകുമാർ