പശുവിനെ തൊട്ട്‌തൊഴുത് ഹാര്‍ദ്ദിക് പട്ടേല്‍ ബിജെപിയില്‍. കൂട്ടിന് മറ്റൊരു നേതാവും
ഗുജറാത്തിലെ കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റായിരുന്ന ഹാര്‍ദ്ദിക് പട്ടേല്‍ ബിജെപിയില്‍ ചേര്‍ന്നു. ഗാന്ധി നഗറിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന അധ്യക്ഷന്‍ ഹാര്‍ദ്ദിക്കിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളെ ബിജെപിയിലേക്ക് എത്തിക്കുമെന്ന് ഹാര്‍ദ്ദിക് പറഞ്ഞു. ഗോ പൂജയടക്കം രാവിലെ ചില പൂജകള്‍ക്ക് ശേഷമാണ് ഹാര്‍ദ്ദിക് ബിജെപിയില്‍ ചേരാനായി യാത്ര തിരിച്ചത്. ഗാന്ധിനഗറില്‍ ബിജെപി പ്രവര്‍ത്തകര്‍ തുറന്ന വാഹനത്തില്‍ ഹാര്‍ദ്ദിക്കിനെ പാര്‍ട്ടി ആസ്ഥാനത്തേക്ക് ആനയിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍ പാട്ടീല്‍ ഹാര്‍ദ്ദികിനെ പാര്‍ട്ടിയിലേക്ക് അംഗത്വം നല്‍കി സ്വീകരിച്ചു. ഇനി മോദിയുടെ കീഴില്‍ എളിയ പോരാളിയായി താന്‍ പ്രവര്‍ത്തിക്കുമെന്ന് ഹാര്‍ദ്ദിക് പറഞ്ഞു.കോണ്‍ഗ്രസ് നിര്‍ജ്ജീവമായിക്കഴിഞ്ഞു. പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന നേതാക്കളെ ബിജെപിയിലേക്ക് കൊണ്ട് വരാന്‍ പ്രത്യേകം ക്യാംപയില്‍ തുടങ്ങുമെന്നും ഹാര്‍ദ്ദിക് പറഞ്ഞു. ഹാര്‍ദിക് പട്ടേലിന് പിന്നാലെ ഗുജറാത്ത് കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് കൂടുതല്‍ കൊഴിഞ്ഞുപോക്ക്. കോണ്‍ഗ്രസ് നേതാവ് ശ്വേത ബ്രഹ്മ ഭട്ടും ബിജെപിയിലേക്ക്. മണിനഗറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി അവര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു