തലസ്ഥാനം വിറച്ചു ; യുവതി വെന്റിലേറ്ററില്‍ ; ആശുപത്രിയിലേയ്ക്ക് പാഞ്ഞ് രാഹുല്‍ ഗാന്ധി

ജന്തർ മന്തർ പ്രതിഷേധത്തിനിടെ ഗുരുതരമായി പരിക്കേറ്റ 21കാരിയെ ആശുപത്രിയിൽ സന്ദർശിച്ച് രാഹുൽ ഗാന്ധി. പ്രതിഷേധത്തെ തുടർന്നുള്ള രാഷ്ട്രീയ പ്രതികരണങ്ങളും ഡൽഹിയിലെ സംഭവവികാസങ്ങളും ശ്രദ്ധേയമാകുന്നു.

Jul 22, 2026 - 16:47
Updated: 1 month ago
0
തലസ്ഥാനം വിറച്ചു ; യുവതി വെന്റിലേറ്ററില്‍ ; ആശുപത്രിയിലേയ്ക്ക് പാഞ്ഞ് രാഹുല്‍ ഗാന്ധി

ജന്ദര്‍മന്തില്‍ പ്രതിഷേധത്തില്‍ അതീവ ഗുരുതരമായി പരിക്കേറ്റ 21കാരിയെ കാണാന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആശുപത്രിയിലേയ്ക്ക് പാഞ്ഞെത്തി കഴിഞ്ഞു. പരിക്കേറ്റ യുവതി വെന്റിലേറ്ററിന്റെ സഹായത്തിലാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ഈ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി ആശുപത്രിയിലെത്തിയത്.യുവതിയുടെ നില അതീവഗുരുതരമാണെന്നാണ് ആശുപത്രിവൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി ആശുപത്രിയിലേയ്ക്ക് പാഞ്ഞത്...ഇതോടെ യുവതിയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള വാര്‍ത്തകള്‍ നാടെങ്ങും പരന്നു കഴിഞ്ഞിരിക്കുകയാണ്. ഡല്‍ഹിയിലെ ആര്‍.എം.എല്‍ ആശുപത്രിയിലാണ് 21-കാരിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന പ്രതിഷേധക്കാരെ കാണാന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, അരവിന്ദ് കെജ്രിവാള്‍ അടക്കമുള്ളവര്‍ ആശുപത്രിയില്‍ എത്തിയിരുന്നു. പരിക്കേറ്റവരുടെ ആരോഗ്യനിലവിലയിരുത്തിയാണ് നേതാക്കന്മാര്‍ മടങ്ങിയത്. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ ഉന്നത ഉദ്യോഗസ്ഥരുമായി അടിയന്തര യോഗം ചേര്‍ന്ന് ചികിത്സാ സംവിധാനങ്ങളും നിലവിലെ സാഹചര്യമും അവലോകനം ചെയ്തിട്ടുണ്ട്. സി.ജെ.പി. സ്ഥാപകന്‍ അഭിജിത് ദീപ്‌കെ ആര്‍.എം.എല്‍. ആശുപത്രിയില്‍ എത്തി യുവതിയെ സന്ദര്‍ശിച്ചു. തുടര്‍ന്ന്, പോലീസ് നടപടിയില്‍ പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കാന്‍ ഇടയായതില്‍ സി.ജെ.പി. സ്ഥാപകന്‍ അഭിജിത് ദീപ്‌കെ പ്രതിഷേധത്തില്‍ പങ്കെടുത്തവരോടും പൊതുജനങ്ങളോടും പരസ്യമായി ക്ഷമാപണം നടത്തുന്ന സാഹചര്യവുമുണ്ടായി. പ്രതിഷേധക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ തനിക്ക് കൂടുതല്‍ കാര്യക്ഷമമായി ഇടപെടാനായില്ലെന്നാണ് നേതാവ് പറഞ്ഞത്. നീറ്റ് അടക്കമുള്ള വിഷയങ്ങളുന്നയിച്ച് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കായുള്ള സി.ജെ.പി. പ്രതിഷേധത്തിനിടെ പോലീസ് ലാത്തിവീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. വിദ്യാര്‍ഥികളടക്കം നിരവധി പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റു. ഇതിനിടെയാണ് 21-കാരിക്ക് ഗുരുതരമായി പരിക്കേറ്റത്. ആള്‍ക്കുട്ടം ചിതറി ഓടുന്നതിനിടയില്‍ വീണത് കൊണ്ടാണ് യുവതിക്ക് പരിക്ക് പറ്റിയത്.

അതേസമയം, പ്രതിഷേധത്തില്‍ പങ്കെടുത്ത എത്രപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തെന്ന കാര്യം വ്യക്തമല്ല. നിരവധിപേരെ പോലീസ് തടവിലാക്കിയിട്ടുണ്ടെന്നും അവരുടെ വിവരങ്ങള്‍ പോലീസ് വ്യക്തമാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടുവെങ്കിലും പോലീസിന് പോലും ഇക്കാര്യത്തില്‍ വ്യക്തതയില്ല.  രാഹുല്‍ ഗാന്ധി ആശുപത്രിയില്‍ യുവതിയെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ജന്തര്‍ മന്ദറില്‍ സി.ജെ.പി പ്രക്ഷോഭകര്‍ക്കുനേരെയുണ്ടായ പോലീസ് അതിക്രമത്തിനെതിരെ അസാധാരണ സമരവുമായി കോണ്‍ഗ്രസ് ഒന്നടങ്കം ഞെട്ടിച്ചത്. രാജ്യതലസ്ഥാനത്തെയും സുരക്ഷാ ഏജന്‍സികളെയും ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ നടത്തിയ മിന്നല്‍ സമരം ഡല്‍ഹിയെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. എഐസിസി ആസ്ഥാനത്തോ പത്രസമ്മേളനങ്ങളിലോ മാത്രം ഒതുങ്ങുന്ന പരമ്പരാഗത പ്രതിഷേധ രീതികള്‍ പൂര്‍ണമായി മാറ്റിവച്ച്, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചേര്‍ന്ന് പ്ലാന്‍ ചെയ്ത അതീവ രഹസ്യമായ 'ഓപറേഷന്‍' ആയിരുന്നു ഇതെന്ന് ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതീവ സുരക്ഷാ മേഖലയായ ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ വസതിക്ക് തൊട്ടുമുന്നില്‍ വരെ പ്രതിപക്ഷ നേതാക്കളും എം.പിമാരും എത്തിയത് എങ്ങനെയെന്നും ഡല്‍ഹി പോലീസിന്റെ കണ്ണ് വെട്ടിച്ച് രാഹുല്‍ ഗാന്ധി നടത്തിയ ആ ചടുല നീക്കങ്ങള്‍ എങ്ങനെയായിരുന്നുവെന്നത്  സംബന്ധിച്ച് ഇന്നും പൊലീസിന് വ്യക്തതയില്ല. പിന്നാലെ മൂന്ന് മണിക്കൂറാണ് രാഹുല്‍ ഗാന്ധിയെ പൊലീസ് തടഞ്ഞുവച്ചത്. എങ്കിലും പ്രക്ഷോഭം രാജ്യതലസ്ഥാനത്തെ മാത്രമല്ല. ഈ രാജ്യത്തെ ഒന്നാകെ പിടിച്ച് കുലുക്കിയിട്ടുണ്ട്.  ചൊവ്വാഴ്ച രാവിലെ പാര്‍ലമെന്റ് നടപടികള്‍ സ്തംഭിച്ചതിന് പിന്നാലെ പ്രക്ഷോഭത്തിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിജയ് ചൗക്കിലേക്കുള്ള മാര്‍ച്ച് പോലീസ് തടഞ്ഞിരുന്നു. പ്ലാനുകള്‍ ചോരുന്നതാണ് തിരിച്ചടിയാകുന്നതെന്ന് മനസ്സിലാക്കിയ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും ചേര്‍ന്ന് ഉടന്‍ തന്നെ പുതിയ 'രഹസ്യ പ്ലാന്‍' തയ്യാറാക്കുകയായിരുന്നു. ഇത് വന്‍ വിജയമായതോടെ മോദിയുടെ സിംഹാസനം ഇളകി തുടങ്ങി എന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User