കേന്ദ്രമന്ത്രി രാജിവെച്ചു ;മുഖം തിരിച്ച് BJP
കേന്ദ്ര സഹമന്ത്രി സ്ഥാനം ഒഴിഞ്ഞ രവ്‌നീത് സിങ് ബിട്ടുവിന്റെ നീക്കം പഞ്ചാബ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയിലെ അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ചുള്ള രാഷ്ട്രീയ വിലയിരുത്തലുകൾ ശക്തമാകുകയാണ്.
കേന്ദ്ര റെയിൽവേ, ഭക്ഷ്യസംസ്‌കരണ വകുപ്പ് സഹമന്ത്രി റാവ്‌നീത് സിംഗ് ബിട്ടു രാജിവെച്ചു. പഞ്ചാബിൽ നിന്നുള്ള ബിജെപി നേതാവ് എന്നുള്ള നിലയിൽ രവ്‌നീത് സിങ് ബിട്ടുവിന്റെ രാജി ചില ഊഹാപോഹങ്ങക്കു വഴിവെച്ചിരിക്കുകയാണ്. കാരണം 6 മാസം കഴിയുമ്പോൾ നിയമ സഭ
തെരഞ്ഞടുപ്പ് പ്രഖ്യാപിക്കാൻ ഇരിക്കുന്ന സംസ്ഥാനമാണ് പഞ്ചാബ്. അടുത്ത കാലത്തൊന്നും ബിജെപിക്ക് ഒരു രക്ഷയുമില്ലാത്ത കേരളം പോലെയുള്ള ഒരു സംസ്ഥാനത്തു ഇനി മറ്റു പാർട്ടിയുടെ ടിക്കറ്റിൽ ബിട്ടു മത്സരിക്കുമോ അല്ലങ്കിൽ കേന്ദ്ര മന്ത്രിസ്ഥാനം ഒഴിഞ്ഞ് ബിജെപിക്ക് വേണ്ടി തന്നെ മത്സരിക്കുമോ എന്നുള്ളതും കണ്ടറിയണം. രണ്ടു വർഷം മുൻപ് വരെ കോൺഗ്രസ്സുകാരനായ ബിട്ടുവിനു രാജ്യസഭാ കാലാവധി കഴിഞ്ഞിട്ടും ബിജെപി പുതുക്കി നൽകാത്തതിന്റെ കാരണവും ചർച്ചയാവുകയാണ്. ബിട്ടുവിന് എന്തെങ്കിലും ജീവിതത്തിൽ അല്ലെങ്കിൽ രാഷ്ട്രീയത്തിൽ കിട്ടിയട്ടുണ്ടെങ്കിൽ അത് കോൺഗ്രസ് നേതാവായിരിക്കുമ്പോൾ മാത്രമാണ്. ബിട്ടുവിനെ ഒരാവേശത്തിന്റെ പുറത്തു ബിജെപി കേന്ദ്ര മന്ത്രിയാക്കി എന്നുള്ളത് ശരി തന്നെയാണ് പക്ഷെ രാജ്യസഭ സീറ്റ് കാലാവധി കഴിഞ്ഞിട്ടും പുതുക്കി നൽകാതെ വഞ്ചിച്ചതിൽ അദ്ദേഹം വലിയ ദുഖിതനാണ്. അസ്വാരസ്യങ്ങൾ ഒന്നുമില്ലെന്നും അടുത്ത വർഷം പഞ്ചാബിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ രവ്നീത് സിങ് ബിട്ടു മത്സരിച്ചേക്കുമെന്നാണ് ബിജെപി വൃത്തങ്ങൾ പറയുന്നത്.
നിലവിൽ ആം ആദ്മി പാർട്ടി ഭരിക്കുന്ന പഞ്ചാബിൽ എ എ പി യും കോൺഗ്രസ്സുമാണ് മത്സരം. പഞ്ചാബിൽ ബിജെപി ക്ലച്ച് പിടിച്ചിട്ടേയില്ല. അടുത്തൊന്നും അതിന് സാധ്യതയുമില്ല. അങ്ങനെയൊരു സാഹചര്യമിപ്പോൾ പഞ്ചാബിൽ നിലനിൽക്കുന്നുമില്ല, കാരണം കർഷകരുടെ പ്രക്ഷോഭം അതിശക്തമായി മുന്നേറുമ്പോൾ ബിജെപി കടപുഴകി വീണ ഒരു സംസ്ഥാനമാണ് പഞ്ചാബ്. എന്നാൽ ബിജെപിയുടെ പാരമ്പര്യം അല്ല ബിട്ടുവിനുള്ളത്. 1995 ൽ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട പഞ്ചാബ് മുൻ മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്റെ ചെറുമകനാണ് രവ്നീത് സിങ് ബിട്ടു. കോൺഗ്രസ്സിൽ നിന്ന് മാത്രമാണ് ബിട്ടു ജയിച്ചിട്ടുള്ളത്..ആനന്ദ്പുർ സാഹിബ് മണ്ഡലത്തിൽ നിന്ന് 2009ലും , ലുധിയാനയിൽ നിന്ന് 2014ലും 2019ലും ആയി 2 മണ്ഡലങ്ങളിൽ നിന്നായി മൂന്ന് തവണ ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ലോക്‌സഭയിൽ കോൺഗ്രസിന്റെ പാർട്ടി വിപ്പായും പ്രവർത്തിച്ചിട്ടുണ്ട്. അങ്ങനെയെല്ലാം കോൺഗ്രസ്സ് പാർട്ടിക്കൊപ്പം നിന്ന് നേടിയെടുത്തതാണ് ഈ കാണുന്ന എല്ലാ പദവികളും. എന്നാൽ 2024 ആകുമ്പോഴേക്കും എന്തോ ചില ഭയം ബിട്ടുവിനെ ബാധിച്ചു. അല്ലങ്കിൽ അതികാര മോഹം തലയ്ക്കു പിടിച്ച് ബിജെപിയിലേക്ക് പോയതാകാനും സാധ്യതയുണ്ട്. ഏതായാലും കേന്ദ്ര മന്ത്രി സ്ഥാനം ബിട്ടു രാജിവെച്ചു. അത് ബിജെപി തട്ടിത്തെറിപ്പിച്ചുവെന്ന് പറയുന്നതാണ് ഏറ്റവും നല്ലത്. കർഷക സമരം ഏറ്റവും കൂടുതൽ ബാധിച്ചതും ബിജെപിയുടെ അടിത്തറ തോണ്ടിയതുമായ സംസ്ഥാനമാണ് പഞ്ചാബ്. അവിടേ താൽക്കാലമൊന്നും ബിജെപിക്കു രക്ഷപ്പെടാൻ ഒരു സാധ്യതയുമില്ല.ബിജെപിയുടെ ശക്തമായ തിരിച്ചുവരവിനായി താഴേത്തട്ടിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പികാനാണ് രവ്നീത് സിങ് ബിട്ടു രാജിവെച്ചത് എന്ന് പറയുന്നുണ്ടങ്കിലും മൂന്നാം സ്ഥാനത്തേക്ക് പോകുന്ന ബിജെപിക്ക് വേണ്ടി ബിട്ടുവിനു എന്തെങ്കിലും ചെയ്യാൻ കഴിയുമെന്നും തോന്നുന്നില്ല.കോൺഗ്രസ് നേതാവായിരുന്ന അദ്ദേഹം, 2024 ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് ബിജെപിയിൽ ചേർന്നത് എന്നുള്ളതുകൊണ്ട് മാത്രം രണ്ടുവർഷം കഷ്ടിച്ച് കേന്ദ്രത്തിലെ ഒരു സഹമന്ത്രി സ്ഥാനം നൽകി എന്നല്ലാതെ അവിടെനിന്നും രാജ്യസഭാ എം പി പോലും ആക്കാതെ കേന്ദ്രമന്ത്രി സ്ഥാനം തിരിച്ചെടുത്തു തിരിച്ചയച്ചതോടെ നിയമസഭാ തെരഞ്ഞടുപ്പ് വന്നു നിൽക്കുന്ന സാഹചര്യത്തിൽ ഇനിയും കൂറുമാറുമോ അല്ല ബിജെപിയിൽ തന്നെ തുടരുമോ എന്ന് കണ്ടറിയണം..
പവിത്രകുമാർ