ഭർത്താവ് ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ ഭാര്യ ആസിഡ് കഴിച്ച് മരിച്ചു

Aug 21, 2022 - 14:48
0
ഭർത്താവ് ആത്മഹത്യ ചെയ്ത വിവരമറിഞ്ഞ ഭാര്യ ആസിഡ് കഴിച്ച് മരിച്ചു


ഭർത്താവ് തൂങ്ങിമരിച്ച വിവരമറിഞ്ഞ ഭാര്യ ആസിഡ് കുടിച്ചുമരിച്ചു. നെടുമങ്ങാട് ഉഴമലയ്ക്കൽ പരുത്തികുഴിയിലാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ദമ്പതിമാർ ഇത്തരത്തിൽ ആത്മഹത്യ ചെയ്തത്. പരുത്തിക്കുഴി സ്വദേശികളായ രാജേഷ് (38), അപർണ (26) എന്നിവരാണ് മരിച്ചത്. ഇവർക്ക് മൂന്നര വയസുള്ള മകളുണ്ട്. കുടുംബ പ്രശ്‌നങ്ങൾ കാരണം ഒരാഴ്ചയായി ഇരുവരും മാറിത്താമസിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അപർണയുടെ വീട്ടിലെത്തിയ രാജേഷ്, അപർണയെയും മകളെയും ഒപ്പംചെല്ലാൻ വിളിച്ചു. എന്നാൽ പോകാൻ അപർണ്ണ തെയ്യാറായില്ല. തുടർന്ന് തിരികെ വീട്ടിലെത്തിയ രാജേഷ് മുറിയിൽ കയറി കതകടച്ച് തൂങ്ങിമരിക്കുകയായിരുന്നു.ഞായറാഴ്ച രാവിലെ പത്തരയോടെ രാജേഷിന്റെ മരണവിവരം അറിഞ്ഞ അപർണ, വീട്ടിൽക്കയറി ആസിഡ് എടുത്ത് കുടിക്കുകയായിരുന്നു. ഉടൻതന്നെ നാട്ടുകാർ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഉച്ചയ്ക്ക് ഒരു മണിയോടെ മരിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User