പ്രതിസന്ധി ഘട്ടങ്ങളില്‍ എപ്പോഴും ഡിഎംകെയെ പിന്തുണച്ചിട്ടുള്ളത് കോണ്‍ഗ്രസാണെന്നും ഉദയനിധിയുടെ പ്രസ്താവനകള്‍ അംഗീകരിക്കാനാകില്ലെന്നും മാണിക്കം ടാഗോര്‍ പറഞ്ഞു...

പ്രതിസന്ധി ഘട്ടങ്ങളില്‍ എപ്പോഴും ഡിഎംകെയെ പിന്തുണച്ചിട്ടുള്ളത് കോണ്‍ഗ്രസാണെന്നും ഉദയനിധിയുടെ പ്രസ്താവനകള്‍ അംഗീകരിക്കാനാകില്ലെന്നും മാണിക്കം ടാഗോര്‍ പറഞ്ഞു...

പ്രതിസന്ധി ഘട്ടങ്ങളില്‍ എപ്പോഴും ഡിഎംകെയെ പിന്തുണച്ചിട്ടുള്ളത് കോണ്‍ഗ്രസാണെന്നും ഉദയനിധിയുടെ പ്രസ്താവനകള്‍ അംഗീകരിക്കാനാകില്ലെന്നും മാണിക്കം ടാഗോര്‍ പറഞ്ഞു...

ഏറെക്കാലം ഒരു മുന്നണിയിലാണ് തമിഴ്‌നാട്ടില്‍ ഡിഎംകെയും കോണ്‍ഗ്രസും മത്സരിച്ചത്....പലകുറി സഖ്യം അധികാരം പിടിച്ചു...യുപിഎ സര്‍ക്കാര്‍ കേന്ദ്രം ഭരിച്ചപ്പോള്‍ കേന്ദ്ര മന്ത്രി പദവി അടക്കം കൈമാറിയാണ് കോണ്‍ഗ്രസ് ഡിഎംകെയെ ഒപ്പം നിര്‍ത്തിയത്...അതേ സമയം തമിഴ്‌നാട്ടില്‍ സ്ഥിതി നേരെ മറിച്ചാണ്....അവിടെ സഖ്യത്തില്‍ മാത്രമാണ് കോണ്‍ഗ്രസിന് ഡിഎംകെ അംഗത്വം നല്‍കിയിരിക്കുന്നത്....എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് ഡിഎംകെ മുന്നണി വിട്ട് പുറത്ത് വന്നിരിക്കുകയാണ്...തമിഴ്‌നാട്ടില്‍ ഭുരിപക്ഷം തികയ്ക്കാന്‍ പാട് പെട്ട്് നിന്ന ടിവികെയെ സഹായിച്ചത് വഴി കോണ്‍ഗ്രസിന് അവിടെ രണ്ട് മന്ത്രിസ്ഥാനമാണ് നേടിയെടുത്തിരിക്കുന്നത്...മുഖ്യമന്ത്രി പദവിയില്‍ വിജയ് ഇരിപ്പുറപ്പിച്ചിട്ട് ആഴ്ച്ച രണ്ട് പിന്നിട്ടിട്ടുണ്ട്....എന്നിട്ടും ഇന്നും ഡിഎംകെ അകാരണമായി കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയിട്ടുണ്ട്....അത് ഈ നിമിഷവും നിര്‍ബാധം തുടരുന്നുണ്ട്.....ഏറ്റവും ഒടുവിലായി ടിവികെയുമായുള്ള കോണ്‍ഗ്രസിന്റെ പുതിയ സഖ്യത്തെ രൂക്ഷമായി വിമര്‍ശിച്ച ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ രംഗത്ത് വന്നത് വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്..ഇതിന് മറുപടിയുമായി കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോറും രംഗത്ത് വന്നിട്ടുണ്ട്... പ്രതിസന്ധി ഘട്ടങ്ങളില്‍ എപ്പോഴും ഡിഎംകെയെ പിന്തുണച്ചിട്ടുള്ളത് കോണ്‍ഗ്രസാണെന്നും ഉദയനിധിയുടെ പ്രസ്താവനകള്‍ അംഗീകരിക്കാനാകില്ലെന്നും മാണിക്കം ടാഗോര്‍ പറഞ്ഞു.... ഡിഎംകെയുമായുള്ള 20 വര്‍ഷത്തിലേറെയുള്ള ബന്ധം അവസാനിപ്പിച്ച് കോണ്‍ഗ്രസ് ടിവികെയെ കൂട്ടുപിടിച്ചതിനെ ചെന്നൈയില്‍ നടന്ന യൂത്ത് വിങ് യോഗത്തിലാണ് ഉദയനിധി വിമര്‍ശിച്ചത്..... കോണ്‍ഗ്രസിന് രാഷ്ട്രീയ മര്യാദയോ നന്ദിയോ ഇല്ലെന്നും ഇനി ഒരിക്കലും പാര്‍ട്ടി കോണ്‍ഗ്രസിനെ വിശ്വസിക്കരുതെന്നും ഉദയനിധി അണികളോട് ആഹ്വാനം ചെയ്തിരുന്നു..... കേന്ദ്രത്തില്‍ ബിജെപി വീണ്ടും അധികാരത്തില്‍ വരാന്‍ കാരണം കോണ്‍ഗ്രസാണെന്നും ഉദയിനിധി കുറ്റപ്പെടുത്തുന്നുണ്ട്..... എന്നാല്‍, ബിജെപി തമിഴ്‌നാട്ടില്‍ അധികാരത്തിലെത്തുന്നത് തടയാനാണ് കോണ്‍ഗ്രസ് ടിവികെയ്‌ക്കൊപ്പം ചേര്‍ന്നതെന്ന് മാണിക്കം ടാഗോര്‍ അവകാശപ്പെട്ടു..... ടിവികെയുടെ സര്‍ക്കാര്‍ രൂപീകരണം തടയാനായി രാഷ്ട്രീയ ചിരവൈരികളായ ഡിഎംകെയും അണ്ണാ ഡിഎംകെയും തമ്മില്‍ സഖ്യ ചര്‍ച്ചകള്‍ നടത്തിയതായി വാര്‍ത്തകള്‍ വന്നിരുന്നു..... ബിജെപിയെ ഡിഎംകെയുമായും അണ്ണാ ഡിഎംകെയുമായും ബന്ധിപ്പിക്കാനുള്ള ഇത്തരം നീക്കങ്ങള്‍ കോണ്‍ഗ്രസിന്റെ മതേതര തത്വങ്ങള്‍ക്ക് എതിരാണെന്നും, ബിജെപിയുമായുള്ള ഒരുവിധ ധാരണയും വെച്ചുപൊറുപ്പിക്കില്ലെന്നും ടാഗോര്‍ വ്യക്തമാക്കിയിട്ടുണ്ട്......രാഹുല്‍ ഗാന്ധി വിജയ്നെ നേരിട്ട് വിളിച്ചാണ് പിന്തുണ അറിയിച്ചത്....മന്ത്രിസഭയില്‍ പ്രാതിനിധ്യം വേണമെന്ന ആവശ്യവും വിജയ്ക്ക് മുന്നില്‍ രാഹുല്‍ ഗാന്ധി വച്ചിരുന്നു...ഇത് അംഗീകരിച്ച് അഞ്ച് എംഎല്‍എമാരുള്ള കോണ്‍ഗ്രസിന് രണ്ട് മന്ത്രിസ്ഥാനമാണ് ലഭിച്ചിരിക്കുന്നത്....ഇത് വലിയ ആത്മവിശ്വാസമാണ് കോണ്‍ഗ്രസിന് നല്‍കിയിരിക്കുന്നത്...സഖ്യം തുടരുകയാണെങ്കില്‍ ഇനി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 60 സീറ്റുകള്‍ വരെ കോണ്‍ഗ്രസിന് വിട്ടുകൊടുക്കാന്‍ ടിവികെ തയാറായേക്കും.....അത്രയും മികച്ച ഓഫറുകള്‍ മുന്നിലുള്ളപ്പോള്‍ ഡിഎംകെ വച്ച് നീട്ടുന്ന നക്കാപിച്ചയും പ്രതീക്ഷിച്ച് ഇരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന പ്രാക്ടിക്കല്‍ പൊളിറ്റിക്‌സ് ആണ് കോണ്‍ഗ്രസ് തമിഴ്‌നാട്ടില്‍ പുറത്തെടുത്തത്...അതില്‍ അസഹിഷ്ണത പൂണ്ട് നില്‍ക്കുന്ന ഡിഎംകെ കോണ്‍ഗ്രസിനെ വളഞ്ഞിട്ട് ആക്രമിക്കുന്നുണ്ട്...അതേ സമയം എം കെ സ്റ്റാലിന്‍ നേതാക്കളോടും അണികളോടും ശാന്തരാകണമെന്ന് നിര്‍ദ്ദേശിച്ചു കഴിഞ്ഞു....രാഹുല്‍ ഗാന്ധിയുമായി അല്‍പ്പം ഇടഞ്ഞ് നില്‍ക്കുന്ന സ്റ്റാലിന്‍ എന്‍ഡിഎ പാളയത്തിലേയ്ക്ക് പോകുവാനുള്ള നീക്കങ്ങള്‍ നടത്തുന്നുണ്ട്....അടുത്ത ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളില്‍ ഒന്നില്‍ നിന്ന് വിജയിപ്പിച്ച് കേന്ദ്രസര്‍ക്കാരില്‍ സ്റ്റാലിനെ മന്ത്രിയാക്കുവാനും മികച്ച വകുപ്പ് നല്‍കാമെന്നും ബിജെപി വാക്ക് നല്‍കി കഴിഞ്ഞു...നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റ സ്റ്റാലിന് നിലവില്‍ പദവികളൊന്നുമില്ല...കോണ്‍ഗ്രസുമായി സഖ്യം വെടിഞ്ഞതോടെ സ്വതന്ത്രതായി നില്‍ക്കുകയാണ് ഡിഎംകെ...ലോക്‌സഭയില്‍ 22 എംപിമാര്‍ അവര്‍ക്കുണ്ട്....അതുകൊണ്ട് തന്നെ കണ്ണും പൂട്ടി ഡിഎംകെയെ ബിജെപി സ്വാഗതം ചെയ്യും...22 എംപിമാരുള്ളത് കൊണ്ട് തന്നെ മിനിമം മൂന്ന കേന്ദ്രമന്ത്രി പദവിക്ക് അവര്‍ അര്‍ഹരമാണ്....ഈ ഡീല്‍ നടക്കുവാനുള്ള സാധ്യതകള്‍ ഏറിയിരിക്കുകയാണ്.....