ഫയൽ വരുത്തിച്ച് അബിൻ വർക്കി

നാടകം പൊളിഞ്ഞ് വീണ ജോർജ്‌ മുങ്ങി

May 25, 2026 - 16:04
Updated: 3 months ago
0
ഫയൽ വരുത്തിച്ച് അബിൻ വർക്കി
ഫയൽ വരുത്തിച്ച് അബിൻ വർക്കി

വീണ ജോർജിന്റെ 10 കൊല്ലം അബിൻ വർക്കിയുടെ ഒരാഴ്ചയും എന്തനാണ് ആറന്മുളക്കാർക്കു പിടികിട്ടി.

ഇകഴിഞ്ഞ പിണറായി സർക്കാരിലെ മന്ത്രിമാർക്ക് എല്ലാം ഒരു പ്രത്യേകതയുണ്ടായിരുന്നു. വലിയ വലിയ തട്ടിപ്പു നടത്തുമ്പോഴും പി ആർ വർക്ക്‌ വഴി അതിനെ ന്യായീകരിക്കാനും മറ്റുള്ളവരെ വിഡ്ഢികളാക്കാനും വലിയ മിടുക്കായിരുന്നു. എന്നാൽ ഭരണം കയ്യിന്നു പോയതോടെ തട്ടിപ്പും വെട്ടിപ്പും അതിനപ്പുറം  ജനകളെ വിഡ്ഢികളാക്കിയ പരിപാടിയുമെല്ലാം ഓരോന്നായി പുറത്തു വരികയാണ്. അതിൽ മുൻപിൽ നിന്നിരുന്നത് അഭിനയ കുലപതി എന്ന് അവസാനനിമിഷം കേരളം അംഗീകരിച്ച മന്ത്രി വീണ ജോർജ് ആണ്.. തിരഞ്ഞെടുപ്പിനു മുൻപ് തന്നെ അഭിമ്നയിച്ചു തീർത്ത ചില രംഗങ്ങൾ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. വെറും പ്രഹസനങ്ങൾ മാത്രമായിരുന്നു. അതിന്റെ ഫലമായി ഉദ്ഘാടനം ചെയ്യാണ് വേണ്ടി മാത്രമായി മുൻ ആരോഗ്യ വകുപ്പ്മന്ത്രി വീണാ ജോർജ് തിരക്കു കാട്ടിയതോടെ നിയമങ്ങൾ എല്ലാം കാറ്റിൽ പരത്തി എന്ന റിപ്പോർട്ട് ആണ് പുറത്തു വന്നത്.

അങ്ങനെ ,സ്വന്തം മണ്ഡലത്തിൽ എന്തൊക്കെയോ ചെയ്തു എന്ന് വരുത്തി തീർക്കാൻ വേണ്ടി കളിച്ച നാടകവും അവതാളത്തിലായിരിക്കുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ നിർമാണത്തിൽ കെട്ടിട നിർമാണ മാനദണ്ഡങ്ങൾ എല്ലാം കാറ്റിൽ പരത്തി.. മാനദണ്ഡങ്ങൾ പാലിക്കാതെ ക്രിട്ടിക്കൽ കെയർ‍ യൂണിറ്റിന്റെ നിർമാണം നടത്താൻ മുൻമന്ത്രി നിർദേശം നൽകിയതായി കിറ്റ്കോ എൻജിനീയർ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന ആശുപത്രി പരിപാലന സമിതി മീറ്റിങ്ങിൽ വെച്ചാണ്  വെളിപ്പെടുത്തൽ നടത്തിയത്. 

അതായത്,ആരോഗ്യ കേരളം പദ്ധതിയിൽ 51000 ചതുരശ്രയടി വിസ്തീർണത്തിൽ 23.75 കോടി ചെലവിലാണു പുതിയ ക്രിട്ടിക്കൽ കെയർ ബ്ലോക്ക് നിർമിക്കാൻ തുടങ്ങിയത്. പിന്നീട് 5 കോടി കൂടി അനുവദിച്ചു. അങ്ങനെ 28.75 കോടി രൂപ ചെലവിൽ 7 നിലകളിലായാണു കെട്ടിടം നിർമിക്കാൻ പ്ലാൻ തയാറാക്കി അനുമതി വാങ്ങിയത്. എന്നാൽ നിലവിൽ മൂന്നുനില പണിതു നിർമാണം അവസാനിപ്പിക്കാനാണ് ഒരുങ്ങുന്നതെന്നാണു സൂചന. കാരണം ആശുപത്രി എന്ന് പറയുന്നത് സാധാരണ ഓഫിസ് പോലെ കെട്ടിടം നിർമ്മിക്കുമ്പോൾ തന്നെ ഉത്ഘാടനം നടത്താൻ ആകില്ല. അതിനുള്ളിൽ ഘടിപ്പിക്കുന്ന യന്ത്രങ്ങളും ബാക്കി മെറ്റിരിയൽസും ആണ് പ്രധാനം. എന്നാൽ ഇവിടെ കെട്ടിടം പണി പോലും തീരാതെയാണ് വീണ മന്ത്രിയുടെ ഉദ്ഘാടന മാമാങ്കം കഴിഞ്ഞത്. 7 നിലകൾ എന്ന് കൊട്ടിഘോഷിച്ചു തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു മുൻപു രണ്ടു നിലകളുടെ ഭിത്തി നിർമാണം മാത്രമാണു പൂർത്തിയായിരുന്നത്. അതിൽ തന്നെ രണ്ടാം നിലയുടെ നാലു വശത്തുമുള്ള പുറം ഭിത്തി മാത്രമാണു നിർമിച്ചിരുന്നത്. ഈ കാലയളവിൽ രണ്ടു നിലകളുടെയും ഭിത്തികൾ സിമന്റ് പൂശിയിരുന്നില്ല. തിരഞ്ഞെടുപ്പു അടുത്തതോടെ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തുന്നതിനു വേണ്ടി എത്രയും വേഗം പണി തീർക്കണമെന്ന് ആവശ്യപ്പെട്ട് മുൻമന്ത്രി സമ്മർദം ചെലുത്തിയെന്നാണു വെളിപ്പെടുത്തൽ. ഗുണനിലവാരം പാലിച്ചു മാത്രമേ നിർമാണം നടത്താൻ കഴിയൂ എന്നു പറഞ്ഞപ്പോൾ എത്രയും വേഗം സിമന്റ് പൂശാനും പെയ്ന്റ് അടിക്കാനും താഴത്തെ നിലയിൽ ടൈൽസ് പാകി വൃത്തിയാക്കാനുമാണു മന്ത്രി ആവശ്യപ്പെട്ടത്. അങ്ങനെയാണ് സിമന്റ് പൂശിയതിനൊപ്പം പെയ്ന്റിങ്ങും നടത്തേണ്ടി വന്നത്. 

ഇത് കെട്ടിടത്തിന്റെ ഗുണമേന്മയെ ബാധിക്കുമെന്നു പറഞ്ഞിട്ടും അത് അംഗീകരിക്കാൻ മന്ത്രിയടക്കമുള്ളവർ തയാറായില്ലെന്നും എൻജിനീയർ യോഗത്തിൽ വ്യക്തമാക്കി.

എന്നാൽ പുതുതായി വന്ന എം എൽ എ അബിൻ വർക്കി ഈ നാടകമൊന്നും കളിക്കാൻ തയ്യാറായില്ല.ആദ്യം തന്നെ ഇതിന്റെ നിർമാണവുമായി ബന്ധപ്പെട്ട ഫയലുകൾ എല്ലാം തന്നെ അടിയന്തരമായി തനിക്കു കാണണമെന്നു പറഞ്ഞ എംഎൽഎ അബിൻ വർക്കി യോഗത്തിലെ മറ്റ് അജൻഡകളിലെ ചെലവ് ഇനങ്ങളുടെ പൂർണ വിവരങ്ങളും അതിന്റെ രസീതുകളും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയിക്കു നൽകുവാനും അവരുടെ പരിശോധനയ്ക്കു ശേഷം പണം അനുവദിക്കാനും പറഞ്ഞിരിക്കുകയാണ്. വീണ ജോർജ് 10 വർഷക്കാലം എം എൽ എ ആയി കളിച്ച നാടകവും അഭിൻ വർക്കി ഒരാഴ്ച കൊണ്ട് കൈകാര്യം ചെയ്ത രീതിയും മനസ്സിലാക്കാൻ ആറന്മുളക്കാർക്കു വലിയ സമയമൊന്നും വേണ്ടി വന്നില്ല. കപ്പൽ ആടിയുലഞ്ഞത് മാത്രമല്ല, മുങ്ങി താഴുകയും ചെയ്തത് എന്തുകൊണ്ട് എന്ന ചോദ്യത്തിനും ഉത്തരം ലഭിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User