പിണറായി മണ്ഡലത്തില്‍ കറങ്ങുന്നത് എന്തിനെന്ന് അറിയില്ലെന്ന് എ കെ ആന്റണി

May 20, 2022 - 05:01
0
പിണറായി മണ്ഡലത്തില്‍ കറങ്ങുന്നത് എന്തിനെന്ന് അറിയില്ലെന്ന് എ കെ ആന്റണി

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസിനായി പ്രചാരണം ശക്തമാക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി മണ്ഡലത്തിലേക്ക്. ഈ മാസം 27ന് തമ്മനത്തും കാക്കനാടും നടക്കുന്ന പൊതുയോഗങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളിലും പങ്കെടുത്ത് ആന്റണി സംസാരിക്കും. തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ആന്റണി വ്യക്തമാക്കിയതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 'തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി താന്‍ ഇറങ്ങിയില്ലെങ്കില്‍ അന്തരിച്ച പിടി തോമസിനോട് ചെയ്യുന്ന നീതികേടാകും. പി.ടിയുടെ ഭാര്യ എന്നതിലുപരി ഒരു വനിതാ നേതാവ് എന്ന ഐഡന്റിറ്റി ഉമയ്ക്കുണ്ട്. തൃക്കാക്കരയില്‍ എല്‍ഡിഎഫിന് ജയിക്കുക പ്രയാസമാണ്. ഇക്കാര്യത്തില്‍ തനിക്ക് ബോധ്യമുണ്ട്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തിനാണ് മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് പ്രചാരണം നയിക്കുന്നതെന്ന് തനിക്കറിയില്ല' - എന്നും ആന്റണി വ്യക്തമാക്കി.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User