സർക്കാർ വനത്തിൽ നിന്നും 12 ലക്ഷം വിലവരുന്ന തേക്ക്മരം മുറിച്ചുവിറ്റ് സിപിഎം ബ്രാഞ്ച് സെക്രട്ടറി

സർക്കാർ വനത്തിൽ നിന്നും 12 ലക്ഷം വിലവരുന്ന  തേക്ക്മരം മുറിച്ചുവിറ്റ് സിപിഎം ബ്രാഞ്ച് സെക്രട്ടറി

  കാറഡുക്ക  ഫോറസ്റ്റ് സെക്ഷൻ മുളിയാർ ബിറ്റ് റിസർവിലെ ഇരിയണ്ണി അരിയിൽ വനത്തിനകത്തുനിന്നും 12ലക്ഷത്തോളം രൂപ വില വരുന്ന പച്ചയായ തേക്കുമരം മുറിച്ചു കടത്തിയ കേസിൽ കാസറഗോഡ് മുളിയാർ പഞ്ചായത്തിലെ ഇരിയണ്ണി അരിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി തീയ്യടുക്കം സുകുമാരൻ നായരെ അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കി.    കാസറഗോഡ് ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ഇയാളെ 14ദിവസത്തേക്ക്    റിമാൻഡ്   ചെയ്തു.

  ആരോഗ്യ വകുപ്പിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥനാണ് സുകുമാരൻ നായർ.  മുളിയാർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റിന്റെ ഭർത്തൃ സഹോദരനും, നിലവിലെ മുളിയാർ പഞ്ചായത്ത് സിപിഎം മെമ്പറുടെ സഹോദരനുമാണ്.
ഭരണ സ്വാധീനം ഉപയോഗിച്ച് ഇരിയണ്ണി വനമേഖലയിൽ നിന്നും അനേകം തേക്ക് മരങ്ങൾ മുറിച്ചു കടത്തിയതിൽ  പിടിക്കപ്പെട്ട ഒന്ന് മാത്രമാണിതെന്നും, ഇതുമായി ബന്ധപ്പെട്ട് സമഗ്രമായ അനേഷണം നടത്തണമെന്നും  . അന്വേഷണം ഊർജ്ജിതമാക്കി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.