വിലക്കയറ്റം തടയും, 300 യൂണിറ്റ് വൈദ്യുതി സൗജന്യം; ഗുജറാത്തിൽ കോൺ​ഗ്രസ് പ്രകടന പത്രിക

വിലക്കയറ്റം തടയും, 300 യൂണിറ്റ് വൈദ്യുതി സൗജന്യം; ഗുജറാത്തിൽ കോൺ​ഗ്രസ് പ്രകടന പത്രിക


ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കോൺ​ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. വിലക്കയറ്റം തടയുമെന്നതാണ് കോൺഗ്രസിന്റെ പ്രധാന വാഗ്ദാനം. 10 ലക്ഷം രൂപ വരെയുള്ള ചികിത്സ സൗജന്യമാക്കും. 3 ലക്ഷം വരെയുള്ള കാർഷിക വായ്പകൾ എഴുതിത്തള്ളും. കർഷകർക്ക് സൗജന്യ വൈദ്യുതി നൽകും. 300 യൂണിറ്റ് സൗജന്യ വൈദ്യുതി ഉറപ്പാക്കും. അധികാരത്തിലെത്തിയാൽ മൊട്ടേരയിലെ സ്റ്റേഡിയത്തിന്റെ പേര് പഴയപടിയാക്കും എന്നുള്ളതാണ് മറ്റൊരു പ്രധാന വാഗ്ദാനം. സർദാർ വല്ലഭായ് പട്ടേൽ സ്റ്റേഡിയം പുതുക്കി പണിതപ്പോ‌ൾ അതിന് നരേന്ദ്ര മോദി സ്റ്റേഡിയം എന്ന് നാമകരണം നടത്തിയിരുന്നു. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗേയാണ് പ്രകടനപത്രിക പുറത്തിറക്കിയത്.