സിപിഎമ്മുകാരുടെ രോമത്തിൽ തൊടാനാകില്ല: ഗഗാറിൻ

ഗാന്ധിചിത്രം ഉടച്ചത് കോണ്‍ഗ്രസുകാരാണ്

സിപിഎമ്മുകാരുടെ രോമത്തിൽ തൊടാനാകില്ല: ഗഗാറിൻ

രാഹുല്‍ ഗാന്ധിയുടെ ഓഫിസിലുണ്ടായ അക്രമം ഗൗരവത്തോടെ കാണുന്നുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍. രാഹുലിന്റെ ഓഫിസിലെ ഗാന്ധിചിത്രം ഉടച്ചത് കോണ്‍ഗ്രസുകാരാണ്. വൈകാരികമായ തലം സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്ന് ഗഗാറിൻ ആരോപിച്ചു.

കോൺഗ്രസ് ഒരു പിടിപിടിച്ചാൽ സിപിഎമ്മുകാർ പുറത്തിറങ്ങില്ലെന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ പ്രസ്താവനയ്ക്കും ഗഗാറിൻ മറുപടി നൽകി. സുധാകരന് സിപിഎമ്മിനെ മനസ്സിലാകാത്തതുകൊണ്ടാണ് ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് അദ്ദേഹം പരിഹസിച്ചു.
കോൺഗ്രസുകാർ ഒന്നല്ല, നൂറു പിടി പിടിച്ചാലും സിപിഎമ്മുകാരുടെ രോമത്തിൽ തൊടാനാകില്ലെന്ന് ഗഗാറിൻ പറഞ്ഞു.