കണ്ണൂരിൽ യൂത്ത്കോൺഗ്രസ് പ്രതിഷേധത്തിൽ സംഘർഷം
ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്താനുള്ള നീക്കത്തിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇൻഡിഗോ വിമാനത്തിൽ പ്രതിഷേധിച്ചതിനാണ് കാപ്പ ചുമത്താനുള്ള നീക്കം.
യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ കളക്ട്രേറ്റിന് മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ പ്രവർത്തകർ പോലീസുമായി സംഘർഷമുണ്ടായി.
പോലീസുമായി പ്രവർത്തകർ വാക്കേറ്റത്തിലേർപ്പെട്ടു. ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ ഇതുവരെയും പിരിഞ്ഞുപോകാൻ തയാറായിട്ടില്ല. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹമാണ് സ്ഥലത്ത് തമ്പടിച്ചിരിക്കുന്നത്.
ഫര്‍സീനെതിരെ നിരവധി കേസുകളുണ്ടെന്നും ജില്ലയില്‍ നിന്നും നാടുകടത്തണമെന്നുമായിരുന്നു കമ്മീഷണര്‍ ആര്. ഇളങ്കോ സമര്‍പ്പിച്ച റിപ്പോട്ടിലുള്ളത്. തുടര്‍ന്ന് ഡി ഐജി രാഹുല്‍ ആര്. നായര്‍, ഫര്സീന് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. കേസുകളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഫര്സീന് ഡി ഐജിക്ക് മറുപടി നല്‍കിയത്.