സെർവിക്കൽ കാൻസറിനെതിരെ വാക്‌സീൻ വികസിപ്പിച്ച് ഇന്ത്യ

സെർവിക്കൽ കാൻസറിനെതിരെ വാക്‌സീൻ വികസിപ്പിച്ച് ഇന്ത്യ


സെർവിക്കൽ കാൻസറിനെതിരെ (ഗർഭാശയ ഗള കാൻസർ) ആദ്യ തദ്ദേശീയ വാക്സീൻ വികസിപ്പിച്ച് ഇന്ത്യ. ഇന്ത്യൻ മെഡിക്കൽ ചരിത്രത്തിലെ സുപ്രധാന നേട്ടം കൈവരിച്ചതായി സിറം ഇൻസ്റ്റിറ്റ്യൂട്ട് തലവൻ അദർ പുനെവാല പ്രഖ്യാപിച്ചു. മാസങ്ങൾക്കുള്ളിൽ ഈ വാക്സീൻ വിപണിയിലെത്തും. 200 രുപ മുതൽ 400 രൂപ വരെയായിരിക്കും വാക്സീന്റെ വിലയെന്നും അദാർ പുനെവാല വ്യക്തമാക്കി. സെർവിക്കൽ കാൻസർ ഉണ്ടാക്കുന്ന ക്വാഡ്രിവാലന്റ് ഹ്യൂമൻ പാപ്പിലോമ വൈറസിനെ ( Quadrivalent Human papilloma Virus – qHPV) പ്രതിരോധിക്കുന്നതാണ് ഈ വാക്സീൻ. അർബുദ ചികിത്സാ രംഗത്ത് നിർണായക നീക്കമാകും ഈ വാക്സീന്റെ വരവെന്നാണ് വിദഗ്ധർ പറയുന്നത്