ഇമ്രാൻ ഖാന് വെടിയേറ്റു

ഇമ്രാൻ ഖാന് വെടിയേറ്റു

മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റു. ഗഞ്ചൻവാലി പ്രവശ്യയിൽ റാലിയെ അഭിസംബോധന ചെയ്യവെ ആയിരുന്നു ആക്രമണം. അജ്ഞാതന്റെ വെടിവെപ്പിൽ ഇമ്രാന്റെ സഹപ്രവർത്തകരടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. അതിൽ ഒരാൾ മരിച്ചതായും റിപ്പോർട്ട് ഉണ്ട്. ഇമ്രാൻ ഖാന് കാലിലാണ് വെടിയേറ്റത്. അദ്ദേഹത്തെ ഉടൻ ഇസ്ലാമാബാദിലെ ആശുപത്രിയലേക്ക് മാറ്റിയിട്ടുണ്ട്. എകെ 47 തോക്ക് ഉപയോഗിച്ചാണ് വെടിയുതിർത്തതെന്നാണ് പുറത്തുവരുന്ന വിവരം.

ഇസ്ലാമാബാദിന് സമീപമുള്ള ഗുഞ്ചൻവാല പ്രവിശ്യയിലായിരുന്നു സംഭവം. ഇമ്രാൻ കാന്റെ പാർട്ടിയുടെ നേതൃത്വത്തിൽ ഇസ്ലാമാബാദിലേക്കുള്ള  റാലിക്കിടെയാണ് ആക്രമണമുണ്ടായത്.  റാലിയിൽ സംസാരിക്കാൻ ഒരുങ്ങവെ അദ്ദേഹം സഞ്ചരിച്ചിരുന്ന കണ്ടെയ്നറിലേക്ക് വെടിയുതിർക്കുകയായിരുന്നു. ആക്രമത്തെ അപലപിച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് രംഗത്തെത്തി. 

വിവിധ വിഷയങ്ങൾ ഉന്നയിച്ച്  ഒക്ടോബർ 28 നാണ് ഇമ്രാൻ ഖാൻ  ലാഹോറിൽ നിന്ന് ഇസ്ലാമാബാദിലേക്ക് പ്രതിഷേധ മാർച്ച് ആരംഭിച്ചത്. അധികാരത്തിന് പുറത്തായതിന് ശേഷം ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ പാക്കിസ്ഥാനിൽ പ്രതിഷേധങ്ങൾ തുടരുകയാണ്.  ലാഹോറിൽ തുടങ്ങിയ മാർച്ച് വലിയൊരു സമ്മേളനത്തോടെ ഇസ്ലാമാബാദിൽ അവസാനിക്കും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

ലോംഗ് മാര്‍ച്ചിൽ അദ്ദേഹവുമായി അഭിമുഖം നടത്തുന്നതിനിടെ വാഹനത്തില്‍ നിന്ന് താഴെ വീണ് റിപ്പോർട്ടർ മരിച്ചുവെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇമ്രാന്‍ ഖാനെ അഭിമുഖം ചെയ്യുന്നതിനിടെ അദ്ദേഹം സഞ്ചരിച്ചിരുന്ന കണ്ടെയ്നറില്‍ നിന്ന് താഴെ വീണാണ് ചാനല്‍ 5 വിന്‍റെ റിപ്പോര്‍ട്ടര്‍ സദഫ് നയീം മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.   മരണത്തെ തുടര്‍ന്ന് ഇമ്രാന്‍ ഖാന്‍ ലോംഗ് മാര്‍ച്ച് താത്കാലികമായി നിര്‍ത്തിവച്ചിരുന്നു. സദഫ് നയീമിന്‍റെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തിയ ഇമ്രാന്‍ ഖാന്‍ പരേതയുടെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുമെന്നും അറിയിച്ചിരുന്നു