തലസ്ഥാനത്തെ എസ്എഫ്‌ഐ-കെഎസ്‌യു സംഘർഷം; എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസ്

May 26, 2026 - 10:18
0
തലസ്ഥാനത്തെ എസ്എഫ്‌ഐ-കെഎസ്‌യു സംഘർഷം; എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസ്

തിരുവനന്തപുരം: പാളയത്ത് എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘർഷത്തിൽ എസ്എഫ്‌ഐ നേതാക്കൾക്കെതിരെ കേസ് എടുത്ത് പോലീസ്. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ അടക്കമുള്ള ഭാരവാഹികൾക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ശിവപ്രസാദ്, ആദര്‍ശ്, നന്ദന്‍, സംഗീത്, ആദിത്യ ശങ്കര്‍, അനന്ദു വി എസ്, ആഷിഖ്, സന്ദീപ് ഡി എസ്, ശ്രീജിത, മനീഷ് എന്നിവരെയാണ് പ്രതി ചേർത്തത്.

ലഹളയുണ്ടാക്കിയതിനും പൊതുമുതൽ നശിപ്പിച്ചതിനുമാണ് കേസ്. എസ്എഫ്ഐ പ്രവർത്തകർക്കൊപ്പം കണ്ടാലറിയാവുന്ന കെഎസ്‌യുക്കാർക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെയാണ് പാളയത്ത് എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ വന്‍ സംഘര്‍ഷം ഉണ്ടായത്. കേരള സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിലെ വിജയത്തില്‍ എസ്എഫ്‌ഐ നടത്തിയ ആഹ്ളാദ പ്രകടനത്തിനിടെയായിരുന്നു സംഘര്‍ഷമുണ്ടായത്. ഇരുകൂട്ടരും തമ്മിൽ കല്ലും കരിക്കും വലിച്ചെറിയുകയും പിന്നാലെ പൊലീസ് ലാത്തി വീശിയെങ്കിലും പ്രവർത്തകർ പിന്തിരിഞ്ഞില്ല. തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User