വീണ്ടും കാട്ടാന ആക്രമണം, മേപ്പാടിയിൽ സ്കൂട്ടറിൽ പോയവരെ കാട്ടാന ആക്രമിച്ചു, സ്ത്രീ കൊല്ലപ്പെട്ടു .

വീണ്ടും കാട്ടാന ആക്രമണം, മേപ്പാടിയിൽ സ്കൂട്ടറിൽ പോയവരെ കാട്ടാന ആക്രമിച്ചു, സ്ത്രീ കൊല്ലപ്പെട്ടു.

May 26, 2026 - 11:36
0
വീണ്ടും കാട്ടാന ആക്രമണം, മേപ്പാടിയിൽ സ്കൂട്ടറിൽ പോയവരെ കാട്ടാന ആക്രമിച്ചു, സ്ത്രീ കൊല്ലപ്പെട്ടു .

കൽപറ്റ ∙ വയനാട് മേപ്പാടി ചൂരൽമല റോഡിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവതി മരിച്ചു. ബൈക്ക് യാത്രക്കാരായ ദമ്പതികളെ കാട്ടാന ആക്രമിക്കുകയായിരുന്നു. പുത്തുമല കശ്മീരിൽ ഷാജിയുടെ ഭാര്യ ജെസ്സി (46) ആണ് മരിച്ചത്. ഷാജിയെ പരുക്കുകളോടെ മേപ്പാടി വിംസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷാജി മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാരനാണ്.

രാവിലെ ആറു മണിയോടെ ജോലിക്കു പോകുന്നതിനിടെ കള്ളാടി ചൂണ്ടിയിൽ വച്ച് അപ്രതീക്ഷിതമായി കാട്ടാനയുടെ ആക്രമണം ഉണ്ടാവുകയായിരുന്നു. റോഡ് മുറിച്ചുകടക്കുകയായിരുന്ന കാട്ടാനയുടെ മുന്നിൽ സ്കൂട്ടറിൽ എത്തിയ ദമ്പതികൾ പെടുകയായിരുന്നുവെന്നാണ് വിവരം. ഗുരുതരമായി പരുക്കേറ്റ ജെസ്സിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടാഴ്ച മുൻപ് ഈ പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User