കാര്യവട്ടത്ത് ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടുന്നു

കാര്യവട്ടത്ത് ഇന്ത്യയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടുന്നു

തിരുവനന്തപുരം: കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയം വീണ്ടും അന്താരാഷ്ട്ര മത്സരത്തിന് വേദിയാവും. സെപ്റ്റംബറില്‍ ഓസ്ട്രേലിയ ഇന്ത്യന്‍ പര്യടനത്തിനെത്തുമ്പോള്‍ ഒരു മത്സരം ഇവിടെ കളിക്കും. മൂന്ന് ടി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഐപിഎല്ലിനും ലോകകപ്പിനും ഇടയില്‍ ഇന്ത്യ കളിക്കുന്ന നാലാമത്തെ ടി20 പരമ്പരയായിരിക്കുമിത്. നേരത്തെ നശിച്ചുതുടങ്ങിയ സ്റ്റേഡിയത്തിന്റെ ഭാഗങ്ങളെല്ലാം കേരള ക്രിക്കറ്റ് അസോസിയേഷന്‍ നന്നാക്കിയെടുത്തു. കരസേന റിക്രൂട്ട്‌മെന്റ് റാലി, തെരഞ്ഞെടുപ്പ് പ്രചാരണറാലി എന്നിവക്ക് സ്റ്റേഡിയം വിട്ട് കൊടുത്തതോടെയാണ് കാര്യവട്ടം സ്റ്റേഡിയം നശിച്ചത്. അറ്റകുറ്റപണി നടത്താത്തതോടെ സ്റ്റേഡിയം പൂര്‍ണ്ണമായും ഉപയോഗശൂന്യമായി. കേരളക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം ഒന്നരകോടി മുടക്കി പുതുക്കിപ്പണിതു. പിന്നീട് വനിതാ സീനിയര്‍ ട്വന്റി 20 ലീഗ് ഡേ നൈറ്റ് മത്സരത്തിനാണ് സ്റ്റേഡിയം വേദിയായിത് ഒഡിഷ, തമിഴ്‌നാട്, ത്രിപുര, ഛത്തീസ്ഗഡ്, ബിഹാര്‍, ജാര്‍ഖണ്ഡ് ടീമുകളാണ് കാര്യവട്ടത്ത് മാറ്റുരച്ചത്. സ്റ്റേഡിയം പുതുക്കിപണിതെങ്കിലും സര്‍ക്കാര്‍ ഏറ്റെടുത്ത് അറ്റകുറ്റപണി നടത്തണമെന്നാണ് കെസിഎയുടെ ആവശ്യം.