3000 കടന്ന് കോവിഡ് കേസുകള്‍ 

3000 കടന്ന് കോവിഡ് കേസുകള്‍ 

രാജ്യത്ത് മൂവായിരം കടന്ന് കോവിഡ് രോഗികളുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,303 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 4,30,68,799 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്തെ സജീവ രോഗികളുടെ എണ്ണം 16,980 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 39 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,23,693 ആയി. മൊത്തം രോഗബാധിതരുടെ 0.04 ശതമാനമാണ് സജീവ രോഗികള്‍. രോഗമുക്തി നിരക്ക് 98.74 ശതമാനമാണ്.