മോഫിയ കേസ്: ആരോപണ വിധേയനായ പോലീസ് ഓഫീസറെ തിരിച്ചെടുത്തതിനെതിരെ കുടുംബം
മോഫിയ കേസ്: ആരോപണ വിധേയനായ പോലീസ് ഓഫീസറെ തിരിച്ചെടുത്തതിനെതിരെ കുടുംബം.
ഭർത്തൃഗൃഹത്തിലെ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ആലുവയിലെ നിയമ വിദ്യാർത്ഥിനി മോഫിയ പർവീൺ എഴുതിവെച്ച ആത്മഹത്യ കുറിപ്പിൽ പരാമർശിച്ച ആലുവ സ്റ്റേഷനിലെ സി ഐ സുധീറിന്റെ സസ്‌പെൻഷൻ പിൻവലിച്ചു. ഇത് തെറ്റായ നടപടിയാണെന്ന് മോഫിയയുടെ പിതാവ് ദിൽഷാദ് സലീം പറഞ്ഞു.
മോഫിയയുടെ ആത്മഹത്യയിൽ സി ഐ സുധീറിന്റെ പങ്ക് വ്യക്തമാണ്. സി ഐ ക്ക് എതിരായ റിപ്പോർട്ട് ആണ് സർക്കാരിലേക്ക് പോയിട്ടുള്ളത്. പിന്നീട് സംഭവിച്ചത് എന്താണെന്ന് അറിയില്ല. കേസ് അന്വേഷണത്തിൽ ഗുരുതരമായ അലംഭാവം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അർത്തുങ്കൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ആയാണ് ഇപ്പോൾ സുധീറിനെ നിയമിച്ചിട്ടുള്ളത്.