നാടിനെ നഷ്ടപ്പെടുത്തില്ല; പിതാവിന്റെ ഓര്‍മയില്‍ തലകുനിച്ച് രാഹുല്‍

Sep 07, 2022 - 02:13
0
നാടിനെ നഷ്ടപ്പെടുത്തില്ല; പിതാവിന്റെ ഓര്‍മയില്‍ തലകുനിച്ച് രാഹുല്‍

വെറുപ്പും ഭിന്നിപ്പുമാണ് തനിക്ക് പിതാവിനെ നഷ്ടപ്പെടാന്‍ കാരണമെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എന്നാല്‍ നാടിനെ നഷ്ടപ്പെടാന്‍ താന്‍ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സ്‌നേഹം വെറുപ്പിനോട് പോരാടി ജയിക്കും. പ്രതീക്ഷ ഭയത്തെ കീഴടക്കുമെന്നും ഒരുമിച്ച് വെല്ലുവിളികളെ മറികടക്കാന്‍ ആകുമെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. രാജീവ് ഗാന്ധി വീരമൃത്യുവരിച്ച ശ്രീപെരുമ്പത്തൂരിലെത്തി പ്രാര്‍ത്ഥന നടത്തിയ ചിത്രം പങ്കുവെച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User