450 രൂപയുടെ പിപിഇ കിറ്റ് വാങ്ങിയത് 1550ന് ; തട്ടിപ്പിന് പിണറായിയും കൂട്ടുനിന്നു

450 രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങിയതിന്റെ തൊട്ടടുത്ത ദിവസമാണ് 1550 രൂപയ്ക്ക് സാന്‍ഫാര്‍മയെന്ന കമ്പനിയില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങിയത്. കൊവിഡ് വരുന്നതിന്

450 രൂപയുടെ പിപിഇ കിറ്റ് വാങ്ങിയത് 1550ന് ; തട്ടിപ്പിന് പിണറായിയും കൂട്ടുനിന്നു

തിരുവനന്തപുരം: വിപണി വിലയുടെ മൂന്നിരിട്ടി നല്‍കി പിപിഇ കിറ്റുകള്‍ വാങ്ങിയത് മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും അറിവോടെയെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട വേളയില്‍ വിപണി വിലയുടെ മൂന്നിരട്ടി വിലയ്ക്ക് തട്ടിക്കൂട്ട് കമ്പനിയില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രിയുടേയും അന്നത്തെ ആരോഗ്യമന്ത്രിയുടേയും അറിവോടെയായിരുന്നുവെന്നത് ഇതോടെ വ്യക്തമായി. കോവിഡ് പ്രതിരോധത്തില്‍ കേരളത്തിനെ മാതൃകയാക്കണമെന്ന് പലകുറി ആവര്‍ത്തിക്കുന്നവര്‍ തട്ടിപ്പിന് കുറിച്ച് വിവരം പുറത്തുവന്നതോടെ മിണ്ടാട്ടം മുട്ടിയ അവസ്ഥയിലായി. 450 രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങിയതിന്റെ തൊട്ടടുത്ത ദിവസമാണ് 1550 രൂപയ്ക്ക് സാന്‍ഫാര്‍മയെന്ന കമ്പനിയില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങിയത്. കൊവിഡ് വരുന്നതിന് എത്രയോ വര്‍ഷം മുമ്പ് തന്നെ കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് പിപിഇ കിറ്റ് വിതരണം ചെയ്യുന്ന കൊച്ചി ആസ്ഥാനമായ കെയ്‌റോണ്‍ എന്ന കമ്പനി പിപിഇ കിറ്റ്  കൊടുത്തത് 450 രൂപയ്ക്കായിരുന്നു. 2020 മാര്‍ച്ച് 29 നാണ് കെയ്‌റോണില്‍ നിന്നും കിറ്റ് വാങ്ങുന്നത്. തൊട്ടടുത്ത ദിവസം സാന്‍ഫാര്‍മയില്‍ നിന്നാണ് കിറ്റ് വാങ്ങിയത്. വില 1550 രൂപയായിരുന്നു. ഇത്രയേറെ വില കൊടുത്ത് പിപിഇ കിറ്റ് വാങ്ങിയ ഈ കമ്പനിയെക്കുറിച്ച് ആര്‍ക്കും ഇപ്പോഴും ഒന്നുമറിയില്ല. മഹാരാഷ്ട്ര ആസ്ഥാനമായ കമ്പനിയുമായുള്ള ഇടപാട് തുടക്കംമുതല്‍ ദുരൂഹവുമാണ്. ഈ ഇടപാടുകളെല്ലാം മുഖ്യമന്ത്രിയും  അന്നത്തെ ആരോഗ്യമന്ത്രി കെകെ ശൈലജയും ധനമന്ത്രി തോമസ് ഐസക്കും എല്ലാം ഒപ്പിട്ട് പാസ്സാക്കിയതിന്റെ രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നത്. കിറ്റ് വാങ്ങി രണ്ടാഴ്ചക്ക് ശേഷമാണ് എല്ലാവരും ഒപ്പിടുന്നത് ഒരു ദിവസം 450 രൂപയ്ക്ക് കിട്ടിയ പിപിഇ കിറ്റിന് തൊട്ടടുത്ത ദിവസം 1550 രൂപ കൊടുത്തിട്ടും ആരും ഫയലില്‍ ഒരക്ഷരം സംശയം പോലും ചോദിച്ചില്ല . 450 രൂപയ്ക്ക് വാങ്ങിയ വസ്തുവിന് പിന്നീട് മൂന്ന് ഇരട്ടിയിലേറെ വില കൂടിയിട്ടും ഒരന്വേഷണമെങ്കിലും സാധാരണയാണ്.