ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ഡബ്ലുസിസി ആവശ്യപ്പെട്ടില്ലെന്ന് മന്ത്രി
ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ് ആവശ്യപ്പെട്ടുവെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നതായി മന്ത്രി പി രാജീവ്. കമ്മറ്റിയുടെ ശുപാര്‍ശകള്‍ പുറത്തുവിടണമെന്നാണ് സംഘടന താനുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്. കമ്മറ്റി റിപ്പോര്‍ട്ട പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഒരു ഇംഗ്ലീഷ് മാധ്യമത്തിനു നല്‍കിയ അഭിമുഖം വിവാദമായ പശ്ചാതലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. വിഷയത്തില്‍ ഡബ്ല്യുസിസി പ്രതികരിച്ചിട്ടില്ല. എന്തുകൊണ്ട് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടില്ല എന്ന ചോദ്യത്തിന് ഡബ്ല്യുസിസിയെ ഉദ്ദേശിച്ച് 'ദേ ദെംസെല്‍വ്‌സ് ഡിമാന്‍ഡഡ്' എന്നാണ് മന്ത്രി ഉപയോഗിച്ചത്. അതുകൊണ്ടാണ് റിപ്പോര്‍ട്ട് പുറത്തുവിടാത്തത്. തന്റെ വകുപ്പ് ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം പൂര്‍ത്തീകരിച്ച് സാംസ്‌കാരിക വകുപ്പിനു കൈമാറിയിരുന്നു. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നാണ് ഇതുവരെ വിഷയത്തില്‍ ഡബ്ല്യുസിസിയുടെ നിലപാട്