ഹിന്ദി വിവാദം കത്തുന്നു; ബിജെപിക്കെതിരെ സ്റ്റാലിനും

തമിഴിലായിരുന്നു അമിത് ഷായെ ടാഗ് ചെയ്തുള്ള സ്റ്റാലിന്റെ ട്വീറ്റ്.ഒറ്റ ഭാഷ മതിയെന്ന വാദം...

ഹിന്ദി വിവാദം കത്തുന്നു; ബിജെപിക്കെതിരെ സ്റ്റാലിനും

വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ സംസാരിക്കേണ്ടത് ഹിന്ദിയിലാണെന്നും ഇംഗ്ലീഷ് ഉപയോഗിക്കരുതെന്നുമുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍.ഒരേ തെറ്റ് ബിജെപി ആവര്‍ത്തിക്കുകയാണെന്ന് സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു. തമിഴിലായിരുന്നു അമിത് ഷായെ ടാഗ് ചെയ്തുള്ള സ്റ്റാലിന്റെ ട്വീറ്റ്.ഒറ്റ ഭാഷ മതിയെന്ന വാദം ഏകത്വമുണ്ടാക്കില്ല.
ഒരേ തെറ്റ് ബിജെപി ആവര്‍ത്തിക്കുകയാണ്. പക്ഷേ അവര്‍ക്കിതില്‍ വിജയിക്കാനാകില്ല.ഇന്ത്യയുടെ ഐക്യത്തെ വേട്ടയാടാനുള്ള ശ്രമമാണിത്. രാജ്യത്തിന്റെ വൈവിധ്യത്തെ തകര്‍ക്കാനാണ് ബി.ജെ.പി നേതാക്കള്‍ ശ്രമിക്കുന്നത്,' സ്റ്റാലിന്‍ ട്വിറ്ററിലൂടെ പറഞ്ഞു. അമിത് ഷായുടെ പ്രസ്താവനക്കെതിരെ മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയും രംഗത്തെത്തിയിരുന്നു. ഹിന്ദി അടിച്ചേല്‍പിക്കുന്നതിലൂടെ ബിജെപി 'സാംസ്‌കാരിക തീവ്രവാദം' അഴിച്ചുവിടുകയാണെന്നും സിദ്ധരാമയ്യ ആരോപിച്ചു. സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ഏത് ഭാഷയിലാണോ അതാണ് ഔദ്യോഗിക ഭാഷയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിവ്യക്തമാക്കിയിട്ടുണ്ട്. ഇത് ഹിന്ദിയുടെ പ്രാധാന്യം തീര്‍ച്ചയായും വര്‍ധിപ്പിക്കും.ഔദ്യോഗിക ഭാഷ, രാജ്യത്തിന്റെ ഐക്യത്തിന്റെ ഭാഗമാകേണ്ട സമയം ഇപ്പോള്‍ വന്നിരിക്കുകയാണ്. മറ്റ് ഭാഷകള്‍ സംസാരിക്കുന്ന, വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ പരസ്പരം സംവദിക്കുമ്പോള്‍, അത് ഇന്ത്യയുടെ ഭാഷയില്‍ തന്നെയായിരിക്കണം. ഹിന്ദിയിലായിരിക്കണം, ഇംഗ്ലീഷിലാവരുത്, അമിത് ഷാ പറഞ്ഞു.