ഇൻഡിഗോ ക്ഷമാപണം നടത്തി : ഇ.പി.ജയരാജൻ

രേഖാമൂലം ക്ഷമാപണം നടത്തിയില്ല

ഇൻഡിഗോ ക്ഷമാപണം നടത്തി : ഇ.പി.ജയരാജൻ

    യാത്രവിലക്കിൽ ഇൻഡിഗോ വിമാന കമ്പനി ഖേദം പ്രകടിപ്പിച്ചെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലെ കൈ​യ്യാ​ങ്ക​ളി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​നി​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ യാ​ത്രാ​വി​ല​ക്കി​ൽ ക​മ്പനി ഖേ​ദം പ്ര​ക​ടി​പ്പി​ച്ചെ​ങ്കിലും രേ​ഖാ​മൂ​ലം ക്ഷ​മാ​പ​ണം പ്രകടിപ്പിക്കാത്ത​തി​നാ​ൽ ത​ന്‍റെ ഇ​ൻ​ഡി​ഗോ ബ​ഹി​ഷ്ക​ര​ണം തു​ട​രു​മെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. ട്രെ​യി​നി​ലെ യാ​ത്ര​യാ​ണ് ഏ​റ്റ​വും സു​ഖ​ക​ര​മെ​ന്നും അ​ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

നി​യ​മ​സ​ഭാ കൈ​യ്യാ​ങ്ക​ളി​ക്കി​ടെ യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ ആ​ക്ര​മ​ണം കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടി​ല്ലെ​ങ്കി​ലും അ​വ​ർ​ക്കെ​തി​രാ​യ കേ​സ് ശ​ക്ത​മാ​യി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​മെ​ന്ന് ജ​യ​രാ​ജ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. പ്ര​സ്തു​ത കേ​സി​ൽ പ്ര​തി​യാ​യ​ത് കൊ​ണ്ട് മാ​ത്രം വി.​ശി​വ​ൻ​കു​ട്ടി മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​യ്ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.