സംശയം മൂത്തു; നവവധുവിനെ ഭര്‍ത്താവ് നിലവിളക്കിന് അടിച്ചുകൊന്നു

Sep 06, 2022 - 02:27
0
സംശയം മൂത്തു; നവവധുവിനെ ഭര്‍ത്താവ് നിലവിളക്കിന് അടിച്ചുകൊന്നു

വര്‍ക്കലയില്‍ നവവധുവിനെ ഭര്‍ത്താവ് തലയ്ക്കടിച്ചു കൊന്നു. ആലപ്പുഴ സ്വദേശി നിഖിത (26) ആണ് മരിച്ചത്. ഭര്‍ത്താവ് അനീഷിനെ (35) വര്‍ക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ രണ്ടു മണിയോടെ ഭര്‍ത്തൃഗൃഹത്തില്‍ ആണ് നിഖിത കൊല്ലപ്പെട്ടത്. നിലവിളക്ക് ഉപയോഗിച്ച് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി എന്നാണ് പ്രാഥമിക വിവരം. വാക്കുതര്‍ക്കത്തിന് ഒടുവിലായിരുന്നു കൊലപാതകം. 
ഭാര്യയോടുള്ള അനീഷിന്റെ  സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User