മലയാളിക്ക് വായനയുടെ നവ്യാനുഭവം പകര്‍ന്ന മംഗളം ഓര്‍മയാകുന്നു

മൊബൈലുകളും കമ്പ്യൂട്ടറുകളും ടെലിവിഷനുകളും പ്രചാരം തേടുന്നതിന് മുമ്പ് മലയാളികളുടെ ജീവിതത്തെ ഏറെ സ്വാധീനിച്ച മംഗളം വാരിക...

മലയാളിക്ക് വായനയുടെ നവ്യാനുഭവം പകര്‍ന്ന മംഗളം ഓര്‍മയാകുന്നു

കോട്ടയം: മൊബൈലുകളും കമ്പ്യൂട്ടറുകളും ടെലിവിഷനുകളും പ്രചാരം തേടുന്നതിന് മുമ്പ് മലയാളികളുടെ ജീവിതത്തെ ഏറെ സ്വാധീനിച്ച മംഗളം വാരിക പ്രസിദ്ധീകരണം അവസാനിപ്പിക്കുന്നു. സാമ്പത്തിക പ്രതിസന്ധി മൂലമാണ് വാരികയുടെ പ്രസിദ്ധീകരണം നിര്‍ത്തുന്നത്. മംഗളത്തിന്റെ മറ്റ് പ്രസിദ്ധീകരണങ്ങളും നഷ്ടത്തിലാണ്. കൊവിഡ് പ്രതിസന്ധിയും ന്യൂസ് പ്രിന്റിന്റെ വില ഉയര്‍ന്നതുമാണ് വാരികയെ പ്രതിസന്ധിയിലേക്ക് നയിച്ചത്. 1969-ല്‍ എം സി വര്‍ഗീസ് ആണ് മംഗളം മാസിക ആരംഭിച്ചത്. മംഗളം പബ്ലിക്കേഷന്‍സാണ് മാസിക പ്രസിദ്ധീകരിക്കുന്നത്. 1984-ല്‍ ഇതിന് 1.7 ദശലക്ഷം കോപ്പികള്‍ പ്രചരിച്ചിരുന്നു. ഇത് ഇന്നും റെക്കോര്‍ഡ് ആയി നില്‍ക്കുന്നു. ഏഷ്യയില്‍ ഏറ്റവും അധികം പ്രചാരമുണ്ടായിരുന്ന പ്രസിദ്ധികരണമായിരുന്നു ഒരിക്കല്‍ മംഗളം. പ്രവാസികള്‍ക്കായി ഒരു പ്രത്യേക അന്താരാഷ്ട്ര പതിപ്പും പ്രസിദ്ധീകരിച്ചിരുന്നു. നോവലുകളും, സിനിമ വിശേഷങ്ങളും, ചലചിത്ര താരങ്ങളുടെ അഭിമുഖങ്ങളും മംഗളത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. മംഗളത്തില്‍ പ്രസിദ്ധികരിച്ച പല നോവലുകളും പിന്നീട് സിനിമയാവുകയും ചെയ്തു.