17കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 15 പേര്‍ കേസില്‍ പ്രതികള്‍
പതിനേഴുകാരിയെ പീഡിപ്പിച്ച കേസിലെ കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ശക്തമാക്കി പൊലീസ്. തൊടുപുഴയിലാണ് സംഭവം...
തൊടുപുഴ: പതിനേഴുകാരിയെ പീഡിപ്പിച്ച കേസിലെ കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ശക്തമാക്കി പൊലീസ്. തൊടുപുഴയിലാണ് സംഭവം. ഒന്നര വര്‍ഷത്തിനിടെ പതിനഞ്ചിലധികം പേര്‍ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ഇതുവരെ ആറുപേരാണ് പിടിയിലായത്. നാല് പേരെ കുറിച്ചുള്ള വിവരങ്ങള്‍ കൂടി പൊലീസിന് കിട്ടിയുണ്ട്. പല സ്ഥലങ്ങളില്‍ വച്ച് പതിനഞ്ചിലധികം പേര്‍ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഒളിവിലുള്ള പ്രതികള്‍ക്കായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ് തൊടുപുഴ പൊലീസ്. കുമാരമംഗലം സ്വദേശി ബേബിയെന്ന രഘുവാണ് ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുകൊണ്ടുപോയി പെണ്‍കുട്ടിയെ പലര്‍ക്കും കൈമാറിയത്. ഇതിന് ഇയാള്‍ പണവും കൈപ്പറ്റി. അച്ഛന്‍ ഉപേക്ഷിച്ച് പോയതിനാല്‍ രോഗിയായ അമ്മ മാത്രമാണ് പെണ്‍കുട്ടിക്കുള്ളത്. ഈ ദയനീയാവസ്ഥ മുതലെടുത്ത് ബേബി പെണ്‍കുട്ടിയെ ചതിക്കുകയായിരുന്നു. ബേബിയുടെ സുഹൃത്തായ തങ്കച്ചനാണ് ആദ്യം പീഡിപ്പിച്ചത്. പിന്നെ കോട്ടയത്തും എറണാകുളത്തുമൊക്കെ വച്ച് പെണ്കുട്ടി പീഡിപ്പിക്കപ്പെട്ടു. സംഭവം പുറത്ത് പറഞ്ഞാല്‍ പെണ്‍കുട്ടിയേയും അമ്മയേയും കൊല്ലുമെന്നും ബേബി ഭീഷണപ്പെടുത്തിയിരുന്നു. ഇയാള്‍ക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുള്ളതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. കഴിഞ്ഞദിവസം വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. അഞ്ചുമാസം ഗര്‍ഭിണിയാണ് പതിനേഴുകാരി.