വിവാഹം ക്ഷണിക്കുന്നതിനിടെ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു
വിവാഹം ക്ഷണിക്കുന്നതിനിടെ 18കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. ഉത്തര്‍ പ്രദേശിലെ ഝാന്‍സി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. വിവാഹ ക്ഷണക്കത്തുകള്‍ വിതരണം ചെയ്യുന്നതിനിടെ മൂന്നംഗ സംഘം യുവതിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തന്നെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവിന്റെ അടുത്തേക്ക് കൊണ്ടുപോയെന്നും മറ്റൊരാളോടൊപ്പം കഴിയാന്‍ തന്നെ നിര്‍ബന്ധിച്ചു എന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. ഏപ്രില്‍ 21നാണ് യുവതിയുടെ കല്യാണം തീരുമാനിച്ചിരുന്നത്. ഏപ്രില്‍ 18ന് വിവാഹ ക്ഷണക്കത്തുകള്‍ കൈമാറുന്നതിനിടെ മൂന്ന് ചെറുപ്പക്കാര്‍ തന്നെ തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്ന് യുവതി പരാതിയില്‍ സൂചിപ്പിക്കുന്നു. പല ദിവസങ്ങളില്‍ തന്നെ പല സ്ഥലത്ത് താമസിപ്പിച്ചു. ഒടുവില്‍ നേതാവിന് കൈമാറി. കുറച്ചു ദിവസം അയാള്‍ തന്നെ ഒപ്പം താമസിപ്പിച്ചു. തുടര്‍ന്ന് തന്നെ വേറൊരു ഗ്രാമത്തിലേക്കയച്ച് മറ്റൊരാള്‍ക്കൊപ്പം താമസിപ്പിച്ചു. ഇവരൊക്കെ തന്നെ ബലാത്സംഗം ചെയ്തു എന്നും പരാതിയില്‍ സൂചിപ്പിക്കുന്നു.