എ എന്‍ രാധാകൃഷ്ണന്‍ പത്രിക സമര്‍പ്പിച്ചു

എ എന്‍ രാധാകൃഷ്ണന്‍ പത്രിക സമര്‍പ്പിച്ചു


തൃക്കാക്കര നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കാക്കനാട് ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ് പ്രകടനമായി കലട്രേറ്റില്‍ എത്തിയത്. 11.30 ഓടെ തൃക്കാക്കര നിയോജകമണ്ഡലം വരണാധികാരി വിധു എ മേനോന് മുമ്പാകെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ഓര്‍ത്തോഡോക്‌സ് അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസാണ് തെരെഞ്ഞെടുപ്പില്‍ കെട്ടിവെയ്ക്കാനുള്ള തുക രാവിലെ സ്ഥാനാര്‍ത്ഥിക്ക് കൈമാറിയത്.  തൃക്കാക്കരയില്‍ താമര വിരിയും. കേന്ദ്ര സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ കണ്ട് ജനം വോട്ട് ചെയ്യും. ക്രൈസ്തവ വേട്ടയാടലാണ്   എല്‍ഡിഎഫ് നടത്തുന്നത്. ലൗ ജിഹാദ് അടക്കമുള്ള കാര്യങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യപ്പെടുമെന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.