ശ്രീലങ്കയിൽ പുതിയ പ്രധാനമന്ത്രിയെ ഈ ആഴ്ച തീരുമാനിക്കും

പുതിയ മന്ത്രിസഭയിൽ യുവാക്കൾക്ക് കൂടുതൽ പ്രാധാന്യം നൽകും

ശ്രീലങ്കയിൽ പുതിയ പ്രധാനമന്ത്രിയെ ഈ ആഴ്ച തീരുമാനിക്കും

  മഹീന്ദ രജപക്‌സെ രാജി വെച്ച ഒഴിവിലേക്ക് ശ്രീലങ്കയില്‍ പുതിയ പ്രധാനമന്ത്രിയെ ഈയാഴ്ച തന്നെ നിയമിക്കുമെന്ന് പ്രസിഡന്റ് ഗോതബയ രജപക്‌സെ.

  യുവാക്കളടങ്ങുന്ന പുതിയ കാബിനറ്റ് മന്ത്രിസഭയും ഈയാഴ്ച തന്നെ രൂപീകരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. ഭരണഘടനാ ഭേദഗതികളും ഇതിനൊപ്പം കൊണ്ടുവരുമെന്നും ഗോതബയ വ്യക്തമാക്കി. പാര്‍ലമെന്റിന് കൂടുതല്‍ അധികാരം ലഭിക്കുന്ന തരത്തില്‍ ഭരണഘടനയുടെ 19ാം ഭേദഗതിയാണ് കൊണ്ടുവരിക. .

ബുധനാഴ്ച രാത്രി ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രസിഡന്റ് പുതിയ തീരുമാനങ്ങളെക്കുറിച്ച് പറഞ്ഞത്. പുതിയ കാബിനറ്റില്‍ രജപക്‌സെ കുടുംബത്തില്‍ നിന്നുള്ള ആരും ഭാഗമാകില്ലെന്നും ഗോതബയ ഉറപ്പ് നല്‍കി. ”രജപക്‌സെ കുടുംബത്തില്‍ നിന്നുള്ള ആരുമില്ലാത്ത യുവാക്കളുടെ ഒരു കാബിനറ്റ് ഞാന്‍ നിയമിക്കും,” ഗോതബയ പറഞ്ഞു.

തിങ്കളാഴ്ചയായിരുന്നു മഹീന്ദ രജപക്‌സെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും രാജി വെച്ചത്. ഇതിന് പിന്നാലെ കുരുനേഗല നഗരത്തിലെ മഹീന്ദയുടെ വസതി പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കിയിരുന്നു.