ഓസ്‌കാര്‍ വേദിയില്‍ 'തല്ലി' തിളങ്ങി വില്‍സ്മിത്ത് 

ഓസ്‌കാര്‍ വേദിയില്‍ 'തല്ലി' തിളങ്ങി വില്‍സ്മിത്ത് 

കാത്തിരുപ്പുകള്‍ക്ക് അവസാനം. സൂപ്പര്‍താരം വില്‍ സ്മിത്തിന്റെ കൈകളിലേയ്ക്ക് വിശ്വവിഖ്യാതമായ ഓസ്‌കാര്‍ ശില്‍പ്പമെത്തി. തൊണ്ണൂറ്റിനാലാമത് ഓസ്‌കര്‍ പ്രഖ്യാപന വേദിയിലാണ് വില്‍സ്മിത് മികച്ച നടനായി തെരഞ്ഞെടുത്തത്. ജെസിക്ക ചസ്‌റ്റൈനാണ് മികച്ച നടി. 'കോഡ' മികച്ച ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടു.  മികച്ച സംവിധായികയായി 'ദ പവര്‍ ഓഫ് ഡോഗി'ലൂടെ ജേന്‍ കാപിയനും തെരഞ്ഞെടുക്കപ്പെട്ട ഇത്തവണത്തെ ഓസ്‌കറില്‍ ഒട്ടേറെ പുതുമകളുമുണ്ടായി. തന്റെ ഭാര്യയുടെ രോഗാവസ്ഥയെ കളിയാക്കിയ അവതാരകനെ വേദിയില്‍ കയറി വില്‍സ്മിത് അടിച്ചത് പുരസ്‌കാര പ്രഖ്യാപന വേദിയിലെ വേറിട്ട കാഴ്ച്ചയായി.

ഐതിഹാസിക ടെന്നീസ് വിജയങ്ങളിലേക്ക് വീനസ്, സെറീന സഹോദരിമാരെ കൈപിടിച്ച് നടത്തിയ അച്ഛന്‍ റിച്ചാര്‍ഡ് വില്യംസായുള്ള പ്രകടനമാണ് വില്‍ സ്മിത്തിനെ ആദ്യമായി ഓസ്‌കറിന് അര്‍ഹനാക്കിയത്. 'കിംഗ് റിച്ചാര്‍ഡി'ലെ അഭിനയം മികച്ച നടനുള്ള ഓസ്‌കര്‍ നേടുന്ന അഞ്ചാമത്തെ മാത്രം കറുത്തവംശജനായ താരമാകുമെന്ന ബഹുമതിയാണ് വില്‍ സ്മിത്തിന് സമ്മാനിച്ചിരിക്കുന്നത്.  'ദ അയിസ് ഓഫ് ടമ്മി ഫയേ'യിലെ പ്രകടനമാണ് ജെസിക്ക ചസ്‌റ്റൈനെ അവാര്‍ഡിന് അര്‍ഹയാക്കിയത്. അമേരിക്കയിലെ പ്രമുഖ സുവിശേഷകയും ടിവി അവതാരകയും എഴുത്തുകാരിയുമൊക്കെയായ ടാമി ഫേ ആയി തകര്‍പ്പന്‍ പ്രകടനമായിരുന്നു ജെസിക്ക ചസ്‌റ്റൈന്‍ കാഴ്ച വെച്ചത്. അരിയാന ഡെബോസാണ് മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടത്. 'വെസ്റ്റ് സൈഡ് സ്റ്റോറി'യിലെ പ്രകടനമാണ് അവാര്‍ഡിന് അര്‍ഹയാക്കിയത്. എല്‍ജിബിടി കമ്മ്യൂണിറ്റി അംഗമെന്ന് ഉറക്കെ പറയുന്ന മുഖ്യധാര നടിയാണ് അരിയാന. അതുകൊണ്ടുതന്നെ അരിയാനയ്ക്ക് ഓസ്‌കര്‍ കിട്ടുമ്പോള്‍ എല്‍ജിബിടി കമ്മ്യൂണിറ്റിക്ക് കൂടി പ്രചോദനമാകുന്നു. മിക സഹടനുള്ള അവാര്‍ഡ്  ട്രോയ് കോട്‌സര്‍ സ്വന്തമാക്കിയതിനും ഏറെ പ്രത്യേകതകളുണ്ട്. ഓസ്‌കര്‍ നേടുന്ന ആദ്യ ബധിര നടനാണ് ട്രോയ് കോട്‌സര്‍. ' കോഡ'  എന്ന ചിത്രത്തിലൂടെയാണ് ട്രോയ് കോട്‌സര്‍ അവാര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്. 'ഡ്യൂണ്‍' ആറ് അവാര്‍ഡുകളുമായി ഓസ്‌കറില്‍ തലയുയര്‍ത്തി നിന്നു. ഒറിജിനല്‍ സ്‌കോര്‍, ശബ്‌ലേഖനം, പ്രൊഡക്ഷന്‍ ഡിസൈന്‍, വിഷ്വല്‍ ഇഫക്റ്റ്‌സ്, ഛായാഗ്രാഹണം, ചിത്ര സംയോജനം എന്നിവയ്ക്കാണ് 'ഡ്യൂണി'ന്  ഓസ്‌കര്‍ ലഭിച്ചത്.
മികച്ച ഡോക്യുമെന്ററി 'സമ്മറി ഓഫ് സോള്‍'.