ഹോമിനെ അവഗണിച്ചതില്‍ ജോയ് മാത്യുവിന് പറയാനുള്ളത് ഇങ്ങനെ
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമായി എത്തിയ ഹോം എന്ന ചിത്രത്തെ അവഗണിച്ചതില്‍ പ്രതികരണവുമായി സിനിമാ നടന്‍ ജോയ് മാത്യു. ഇന്ദ്രന്‍സ് ഒരു നല്ല നടനാണെന്നും പക്ഷേ ജ്യൂറി തെരഞ്ഞെടുത്തവരും നല്ല നടന്മാരാണെന്നും ജോയ് മാത്യു മാധ്യമങ്ങളോട് പറഞ്ഞു. 'എല്ലാവര്‍ക്കും അവാര്‍ഡ് കൊടുക്കാന്‍ തികയില്ല. ഇന്ദ്രന്‍സ് ഒരു നല്ല നടനാണ്, മോശം നടനല്ലെന്ന് നമുക്കൊക്കെ അറിയാം. ഹോം നല്ല സിനിമയാണെന്നും നമുക്ക് അറിയാം. ജ്യൂറിയുടെ തീരുമാനമാണ് അന്തിമം. അതറിഞ്ഞുകൊണ്ടാണല്ലോ അവാര്‍ഡിന് അയക്കുന്നത്. ജ്യൂറി തെരഞ്ഞെടുത്തവരും മോശക്കാരല്ല. ആര്‍ക്കറിയാം എന്ന ചിത്രത്തില്‍ ബിജു മേനോന്റെ മികച്ച പ്രകടനമാണ് നമ്മള്‍ കണ്ടത്'- ജോയ് മാത്യു പറയുന്നു. വിജയ് ബാബു നിര്‍മിച്ച് റോജിന്‍ തോമസ് സംവിധാനം ചെയ്ത ചിത്രം ഒരു വിഭാ?ഗത്തിലും പുരസ്‌കാരം നേടിയില്ല. വിജയ് ബാബുവിനെതിരായ പീഡന പരാതിയെ തുടര്‍ന്ന് ഒഴിവാക്കപ്പെട്ടതാണോ എന്ന ചോദ്യങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)