തൃക്കാക്കരയില്‍ എല്‍ഡിഎഫ് ചതി

May 28, 2022 - 06:04
0
തൃക്കാക്കരയില്‍ എല്‍ഡിഎഫ് ചതി

കൊച്ചി: വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 7000ത്തോളം വോട്ടിന്റെ ക്രമക്കേട് നടത്തിയതായി സതീശന്‍ പറഞ്ഞു. അഴിമതിക്ക് കൂട്ട് നിന്ന ഡെപ്യുട്ടി കളക്ടറെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചതാണ് അഴിമതിക്ക് കാരണം. യുഡിഎഫിന് കിട്ടേണ്ട 6000-7000ത്തോളം വോട്ടുകള്‍ കുറയാന്‍ ഇത് കാരണമാകും. യുഡിഎഫ് കഷ്ടപ്പെട്ട് ചേര്‍ത്ത ആയിര കണക്കിന് പേരുകള്‍ പട്ടികയില്‍ ചേര്‍ക്കുവാന്‍ ചീഫ് ഇലക്ഷന്‍ ഓഫീസര്‍ തയാറായില്ല. പകരം സിപിഎമ്മിന് ഒത്താശ ചെയ്യുന്ന രീതിയാണ് അവര്‍ പിന്തുടര്‍ന്നത. യുഡിഎഫ് പരാതി നല്‍കിയതിനെ തുടര്‍ന്ന് അവരെ വയനാട്ടിലേയ്ക്ക് സ്ഥലം മാറ്റി. എന്നാല്‍ തൃക്കാക്കരയില്‍ ചെയ്യേണ്ട ജോലികള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് അവരെ മാറ്റിയത്. ഇതുകൊണ്ടൊന്നും തൃക്കാക്കരയില്‍ ഉമ തോമസിനെ തോല്‍പ്പിക്കാനാകില്ല. പ്രതീക്ഷിച്ച കുറച്ച് വോട്ടുകള്‍ കുറയുമായിരിക്കും. എന്നാല്‍ പി ടി തോമസിനെക്കാള്‍ മികച്ച മാര്‍ജിനില്‍ അവര്‍ വിജയിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് അട്ടിമറിക്കുവാന്‍ കൂട്ടുനിന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. അതിന് വേണ്ടി സുപ്രീകോടതി വരെ കേസുപറയുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User