കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ് അപകടം: ഒരാൾ മരിച്ചു, മൂന്നുപേരുടെ നില ഗുരുതരം

Tragic Bus Accident in Kuttippuram Leaves One Dead and Three Critical

കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ് അപകടം: ഒരാൾ മരിച്ചു, മൂന്നുപേരുടെ നില ഗുരുതരം
കാറിന് മുകളിലേക്ക്​ ബസ് തലകീഴായി മറിഞ്ഞപ്പോൾ

കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യം. മൂന്നുപേരുടെ നില അതീവഗുരുതരമെന്നാണ് വിവരം. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. കാറിന് മുകളിലേക്കാണ് ബസ് തലകീഴായി മറിഞ്ഞത്. ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.